Wednesday, November 18, 2026
Homeസിനിമമലയോര ഗ്രാമത്തിലെ നിഗൂഢതകളുമായി 'തോട്ട' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി പ്രകാശനം ചെയ്തു

മലയോര ഗ്രാമത്തിലെ നിഗൂഢതകളുമായി ‘തോട്ട’ എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി പ്രകാശനം ചെയ്തു

​മലയോര ഗ്രാമത്തിന്റെ പച്ചപ്പും അതിനിടയിലെ മനുഷ്യരുടെ ജീവിതവും ഒപ്പം നെഞ്ചിടിപ്പേറ്റുന്ന സസ്പെൻസും ചേർത്തുവെച്ച് എത്തുന്ന ത്രില്ലർ ചിത്രമാണ് “തോട്ട”. ജനപ്രിയ താരം ബിജു സോപാനവും പ്രശസ്ത സംവിധായകൻ തുളസീദാസിന്റെ മകൻ സൂര്യദാസും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ കേന്ദ്ര മന്ത്രിയും ലോക്‌സഭ എംപിയുമായ സുരേഷ് ഗോപി പ്രകാശനം ചെയ്തു.

​കുടുംബ പ്രേക്ഷകരെയും ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ത്രസിപ്പിക്കുന്ന വിധത്തിലാണ് സി ഫോർ സിനിമാസിന്റെ ബാനറിൽ അനിൽ ഗോപിനാഥ് നിർമ്മാണവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച് ചിത്രം ഒരുക്കിയിരിക്കുന്നത്.
​
​ വെൺമണിമേട് എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, സാധാരണക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവബഹുലമായ ഒരു കഥയാണ് ചിത്രം പറയുന്നത്. ജീവിതഗന്ധിയായ മുഹൂർത്തങ്ങൾക്കൊപ്പം പ്രേക്ഷകരുടെ ആകാംക്ഷ അവസാന നിമിഷം വരെ നിലനിർത്തുന്ന ഒട്ടനവധി സസ്പെൻസുകളും ഇതിലുണ്ട്.
​ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് റാഫി കെ ആണ്.
​
ബിജു സോപാനത്തിനും സൂര്യദാസിനുമൊപ്പം വിജയൻ ആക്കുളം, അനിൽ നായർ, സിറിയക് ആലഞ്ചേരി, ഞെക്കാട് രാജു, റോബിൻ മായന്നൂർ, ഗിരീഷ്, സുനിൽകുമാർ, എം ടി സുകുമാരൻ, ബിച്ചു അനീഷ്, എയ്ഞ്ചൽ അനിൽ, അരുന്ധതി, ഡോക്ടർ ശ്വേതാ, ആൽബി, മാസ്റ്റർ ബദരീനാഥ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിനുപുറമെ, സംവിധായകൻ തുളസീദാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബാനർ – സി ഫോർ സിനിമാസ്, നിർമ്മാണം, ഛായാഗ്രഹണം, സംവിധാനം – അനിൽ ഗോപിനാഥ്, എക്സി: പ്രൊഡ്യൂസേഴ്‌സ് – ടി എസ് ജയകുമാർ, വിജയൻ ആക്കുളം, ബൈജു ആരാധന, ഗോപുകൃഷ്‌ണ, സിറിയക് ആലഞ്ചേരി, റോബിൻ മായനൂർ, സുനിൽകുമാർ, മിഥുൻ എംഎസ്, സുധീർ പൂജപ്പുര, എഡിറ്റിംഗ് – വിഷ്ണു കല്യാണി, കഥ, തിരക്കഥ, സംഭാഷണം – റാഫി കെ,
ഗാനരചന – ബിജു ഭാസ്കർ, ഡോക്ടർ സുകേഷ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം – ഗോപൂ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – കുടപ്പനക്കുന്ന് രാജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നസീർ മണക്കാട്, അസോസിയേറ്റ് ഡയറക്ടേഴ്‌സ് – ശിവ മുരളി, കടയൽ സത്യരാജ് (തമിഴ്), കലാ സംവിധാനം – ബൈജു ആരാധന, മേക്കപ്പ് – ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം – റാണാപ്രതാപ്,
സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, നൃത്ത സംവിധാനം – കിരൺ രാജീവ്, സംവിധാന സഹായികൾ – റാഫി കൊല്ലം, പപ്പൻ വർക്കല, അസോസിയേറ്റ് ക്യാമറമാൻ – സുജിത്ത് മുരളി, ഫിനാൻസ് കൺട്രോളർ – പിരപ്പൻകോട് രാജു, സ്റ്റിൽസ് – ലാൽ, കണ്ണൻ പള്ളിപ്പുറം, പി ആർ ഒ – അജയ് തുണ്ടത്തിൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ