Wednesday, November 18, 2026
Homeകേരളംഅമ്മ വീട്ടിലില്ലാത്ത നേരത്ത് പെൺമക്കളെ കുളിക്കാൻ അയച്ചു'; പിന്നാലെ കുളിമുറിയിലെത്തി രണ്ടാനച്ഛന്റെ അതിക്രമം, 44കാരന് തടവും...

അമ്മ വീട്ടിലില്ലാത്ത നേരത്ത് പെൺമക്കളെ കുളിക്കാൻ അയച്ചു’; പിന്നാലെ കുളിമുറിയിലെത്തി രണ്ടാനച്ഛന്റെ അതിക്രമം, 44കാരന് തടവും ചൂരലടിയും ശിക്ഷ.

രണ്ടാംഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച 44കാരന് തടവും ചൂരലടിയും ശിക്ഷ. 2015ല്‍ നടന്ന സംഭവത്തില്‍ 11വര്‍ഷവും എട്ടുമാസം തടവും 12ചൂരലടിയുമാണ് ശിക്ഷ. ഇപ്പോള്‍ 23കാരിയായ പെണ്‍കുട്ടിയുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കേണ്ടതിനാല്‍ സംഭവം നടന്ന സ്ഥലവും പ്രതിയുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

പ്രതിയുടെ രണ്ടാംഭാര്യയ്ക്ക് നാല് പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. ഒരു ദിവസം ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്ത് ഇവരോടെല്ലാം ഒന്നിച്ചു ഒരേ കുളിമുറിയില്‍ കുളിക്കാനായി പ്രതി ആവശ്യപ്പെട്ടു. പിന്നീട് തന്നോട് മാസ്റ്റര്‍ ബെഡ്റൂമിലെ കുളിമുറിയില്‍ പോയി കുളിക്കാന്‍ ആവശ്യപ്പെട്ടതായി ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

മൂത്ത പെണ്‍കുട്ടിയെ മറ്റ് സഹോദരിമാരില്‍ നിന്നും മാറ്റി മറ്റൊരു കുളിമുറിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. കുട്ടി പോയതിനുപിന്നാലെ കുളിമുറിയിലേക്ക് കയറിയ ഇയാള്‍ മൂന്നുതവണ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സോപ്പു തേച്ച് ഉരച്ചു കഴുകിയതായും ലോഷന്‍ പുരട്ടിയതായും പരാതിയില്‍ പറയുന്നു.

മൂന്നാമത്തെ തവണ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മുതിര്‍ന്നവരുടെ കളിപ്പാട്ടങ്ങളല്ല കുട്ടികളെന്ന് പ്രതിക്ക് ശിക്ഷ വിധിച്ച് ജസ്റ്റിസ് ഐഡന്‍ സു പറഞ്ഞു. കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനായി ശക്തമായ ശിക്ഷാ നടപടികള്‍ ആവശ്യമാണെന്നും ജഡ്ജി പറയുന്നു.

അതേസമയം താന്‍ കുറ്റം ചെയ്തില്ലെന്നായിരുന്നു പ്രതിയുടെ കോടതിയിലെ വാദം. ലൈംഗികാതിക്രമം, കുട്ടിയോട് അശ്ലീലമായ രീതിയില്‍ പെരുമാറല്‍, എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ 6ന് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി കണ്ടെത്തിയിരുന്നു. 2008ഡിസംബറിലാണ് ഈ പെണ്‍കുട്ടികളുടെ അമ്മയെ പ്രതി വിവാഹം ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ