പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ .
ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.
വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.
തേവർ എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങളാണിതു്.
ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത് ഈ പോസ്റ്ററിന്റെ കൗതുകം തന്നെ.
നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം
ഹൊറൈസൺ എന്റെർ
ടൈൻ മെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് { ദോഹ ) നിർമ്മിക്കുന്നു.
ഹൊറൈസൺ എന്റെർടൈൻ മെന്റിന്റെ അഞ്ചാമതു ചിത്രം കൂടിയാണ് തേവർ.
മുഴുനീള ഫാന്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമാകും വിധത്തിലുള്ള ഈ ചിത്രം പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്.
കേരള – തമിഴ് നാട് അതിർത്തി പ്രദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
വ്യത്യസ്ഥ സാഹചര്യത്തിൽ ഇവിടെയെന്നുന്ന മൂന്നു ചെറുപ്പക്കാർ.
അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ഇവർക്കു ലഭിക്കുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
.ധ്യാൻ ശ്രീനിവാസൻ , ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർക്കൊപ്പം
തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ, ഹരീഷ് കണാരൻ ,
സുനിൽ സുഗത
ഷാജു ശ്രീധർ,മേജർ രവി,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ,ദിനേശ് പണിക്കർ.ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ,, വയ്യാ പുരി
ഐശ്യര്യാ .പൂജാ റാം,,
ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ഓസേപ്പച്ചൻ.
ഛായാഗ്രഹണം- എൽദോ ഐസക്ക്:
എഡിറ്റിംഗ് – അയൂബ് ഖാൻ .
കലാ സംവിധാനം സജിത് മുണ്ടയാട്..
പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം .
മേക്കപ്പ് മഹേഷ് ചേർത്തല.
കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ.
സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്- ബിനു കുമാർ. എസ്.
കോറിയോഗ്രാഫി – ശാന്തി കുമാർ.
ആക്ഷൻ -തവസി രാജേന്ദ്രൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രസാദ് യാദവ്.
ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ .
ഫിനാൻസ് മാനേജർ – മുരുകേശൻ . കൽപ്പാത്തി .
സ്റ്റിൽസ്- ഷിബി ധിവദാസ്
പ്രൊഡക്ഷൻ മാനേജർ – അരുൺ കെ.
പ്രൊഡക്ഷൻ കൺട്രോളർ – ജബ്ബാർ മതിലകം.



