Tuesday, November 10, 2026
Homeകേരളംബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പൊലീസിന് നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പൊലീസിന് നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി : ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പൊലീസിന് നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി. രാത്രി 12ന് ശേഷം പ്രവര്‍ത്തനം നിയന്ത്രിച്ച പൊലീസിൻ്റെ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയാണ് ഉത്തരവിട്ടത്. കൊച്ചി റാഡിസണ്‍ ബ്ലൂവിന് നല്‍കിയ നോട്ടീസ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. എക്‌സൈസ് കമ്മിഷണറുടെ പ്രവര്‍ത്തനാനുമതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി.

നിലവിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാമെന്നും കുറ്റകൃത്യ സാധ്യതയുണ്ട് എന്നതുകൊണ്ട് മാത്രം പ്രവര്‍ത്തന സമയം നിയന്ത്രിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരി ഉപയോഗിച്ചാല്‍ പൊലീസിന് കര്‍ശന നടപടിയെടുക്കാമെന്നും കൂട്ടിചേർത്തു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസണ്‍ ബ്ലൂ നൽകിയ ഹര്‍ജിയിലാണ് നടപടി

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ