Tuesday, November 10, 2026
Homeകേരളംഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിച്ച പ്രതികൾ പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഡിൽ എത്തി പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തട്ടിപ്പിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ പ്രതികൾ കടന്നത് പോലീസിന് വലിയ തലവേദനയായി. ഇതിനിടെ ഇവർ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച പോലീസ് പ്രതികളെ പിടികൂടാൻ ഉത്തരേന്ത്യയിലേക്ക് പോവുകയായിരുന്നു

ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്താണ് പോലീസിന്‍റെ അന്വേഷണം. പോലീസ് എത്തിയതിന്‍റെ സൂചന ലഭിച്ചതോടെ പ്രതികൾ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടന്നു.

പ്രതികളെ പിന്തുടർന്ന പോലീസ്, 9-ന് പുലർച്ചെ മൂന്ന് മണിയോടെ സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്തു നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചത്.

അഞ്ചാലുംമൂട് പോലീസ് സബ് ഇൻസ്‌പെക്ടർ സാന്‍റോ പി.എ., സീനിയർ സിവിൽ പോലീസ് ഓഫീസർ റോസി സേവിയർ, സിവിൽ പോലീസ് ഓഫീസർമാരായ വിഘ്‌നേഷ്, സുനിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യംചെയ്ത് കൊല്ലത്ത് എത്തിച്ച തെളിവെടുപ്പ് നടത്തും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ