Thursday, November 5, 2026
Homeഇന്ത്യമഹാറാലിയിൽ നേതാക്കളെ പ്രസംഗിക്കാൻ ക്ഷണിച്ചില്ല'; ഇൻഡ്യ സഖ്യത്തിൽ മുസ്ലിം ലീഗിന് കടുത്ത അവഗണനയെന്ന് പരാതി.

മഹാറാലിയിൽ നേതാക്കളെ പ്രസംഗിക്കാൻ ക്ഷണിച്ചില്ല’; ഇൻഡ്യ സഖ്യത്തിൽ മുസ്ലിം ലീഗിന് കടുത്ത അവഗണനയെന്ന് പരാതി.

ഡൽഹി:
ഇൻഡ്യ മുന്നണിയിൽ മുസ്ല‌ിം ലീഗിന് കടുത്ത അവഗണന നേരിടുന്നതായി പാർട്ടി നേതൃത്വത്തിന് പരാതി. മുന്നണിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിലും സമിതികളിലും പാർട്ടി പ്രതിനിധികളെ തഴയുന്നതിൽ ലീഗിനകത്ത് വലിയ അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ട്.

പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന മഹാറാലിയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ അവസരം നൽകിയില്ലെന്നതാണ് പ്രധാന ആക്ഷേപം. ഇതിനുപുറമെ, വിവിധ വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിയെ സന്ദർശിച്ച പ്രതിപക്ഷ സംഘത്തിലും ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ