ഡൽഹി:
ഇൻഡ്യ മുന്നണിയിൽ മുസ്ലിം ലീഗിന് കടുത്ത അവഗണന നേരിടുന്നതായി പാർട്ടി നേതൃത്വത്തിന് പരാതി. മുന്നണിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിലും സമിതികളിലും പാർട്ടി പ്രതിനിധികളെ തഴയുന്നതിൽ ലീഗിനകത്ത് വലിയ അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ട്.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന മഹാറാലിയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ അവസരം നൽകിയില്ലെന്നതാണ് പ്രധാന ആക്ഷേപം. ഇതിനുപുറമെ, വിവിധ വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിയെ സന്ദർശിച്ച പ്രതിപക്ഷ സംഘത്തിലും ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നില്ല.



