Saturday, October 17, 2026
Homeകേരളംഇടുക്കിയിൽ 18കാരിയെ കൊന്ന് കത്തിച്ച സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ.

ഇടുക്കിയിൽ 18കാരിയെ കൊന്ന് കത്തിച്ച സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ.

ഇടുക്കി: ഇടുക്കി പാമ്പ്ളയിൽ പതിനെട്ടുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പത്തൊൻപതുകാരനായ ആൺസുഹൃത്ത് അറസ്റ്റിൽ. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയാണ് കൊല്ലപ്പെട്ടത്. രാജാക്കാട് സ്വദേശിയായ നിഷാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പ്ള ചെക്ക്പോസ്റ്റിന് സമീപം ഡാമിനരികിലാണ് നിത്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസിന്റെ വിശദീകരണം.

തിങ്കളാഴ്ചയാണ് നിത്യയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ തേനി പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 14ന് ഡാമിന് സമീപത്തുകൂടി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടായിരുന്നു. സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശത്തും സമീപ ജില്ലകളിലുമുള്ള കാണാതായവരെക്കുറിച്ചുള്ള പരാതികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം നിത്യയുടേതാണെന്ന് സ്ഥിരീകരിച്ചത്.

നിത്യയും നിഷാന്തും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. നേരത്തെ നിഷാന്തിനൊപ്പം വീടുവിട്ടുപോയ നിത്യയെ പ്രായപൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരികെ കൊണ്ടുവന്നിരുന്നു. പ്രായപൂർത്തിയായശേഷം വിവാഹം നടത്താമെന്ന് പറഞ്ഞ് അന്ന് നിത്യയെ തിരികെ കൊണ്ടുവന്നതായും ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ വാദം.

നിഷാന്തിനെ അന്വേഷിച്ച് നിത്യ പൂപ്പാറയിലെത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഓട്ടോറിക്ഷാ ഡ്രൈവറായ നിഷാന്തും നിത്യയും തമ്മിൽ വിവാഹത്തെച്ചൊല്ലി തർക്കമുണ്ടായെന്നാണ് സൂചന. തർക്കത്തിനിടെ നിഷാന്ത് നിത്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി ഡാമിന് സമീപത്തെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതായും പൊലീസ് പറയുന്നു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണവും നിത്യയുടെ ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്. നിഷാന്തിന് പുറമേ മഹാ, സന്തോഷ് എന്നിവരുടെ പേരുകളും ബന്ധുക്കൾ പരാമർശിച്ചു. സംഭവത്തിൽ ഇവരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ