Saturday, October 17, 2026
Homeകേരളംകോൺഗ്രസ് പാർലമെന്ററി പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു; ഉപനേതാവായി എൻ. ശക്തൻ, ചീഫ് വിപ്പായി മാത്യു കുഴൽനാടൻ.

കോൺഗ്രസ് പാർലമെന്ററി പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു; ഉപനേതാവായി എൻ. ശക്തൻ, ചീഫ് വിപ്പായി മാത്യു കുഴൽനാടൻ.

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഇന്നലെ നിയമസഭയിലാണ് യോഗം ചേർന്നത്.

പാർലമെന്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെയും സെക്രട്ടറിയായി എം. വിൻസെന്റിനെയും ട്രഷററായി ടി.ജെ. വിനോദിനെയും തിരഞ്ഞെടുത്തു. ചീഫ് വിപ്പായി ഡോ. മാത്യു കുഴൽനാടൻ ചുമതലയേൽക്കും.

വിപ്പുമാരായി ഐ.സി. ബാലകൃഷ്ണൻ, സി.ആർ. മഹേഷ്, സനീഷ്‌കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

നിയമസഭയിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സഭാനടപടികളിൽ എംഎൽഎമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും പുതിയ ഭാരവാഹികൾക്ക് നിർണായക ചുമതലയുണ്ടാകും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ