Saturday, October 17, 2026
Homeഇന്ത്യസെൻസസ് ജോലിക്ക് ഇനി സ്വകാര്യ സ്കൂൾ അധ്യാപകരും; ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം.

സെൻസസ് ജോലിക്ക് ഇനി സ്വകാര്യ സ്കൂൾ അധ്യാപകരും; ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം.

ന്യൂഡല്‍ഹി: സെൻസസ് ജോലികൾക്കായി സ്വകാര്യ സ്കൂൾ അധ്യാപകരെയും നിയമിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. സെൻസസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. സർക്കാർ അംഗീകാരമുള്ള സ്വകാര്യ, എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപകർക്കും സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ അർധസർക്കാർ മേഖലയിലെ ജീവനക്കാർക്കും ഇനി സെൻസസ് ചുമതല നൽകാം.

ഇതിനുപുറമെ, ഭരണകൂടത്തിന് അനുയോജ്യരെന്ന് തോന്നുന്ന ഏതൊരു വ്യക്തിയെയും സെൻസസ് ജോലികൾക്കായി നിയോഗിക്കാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

1947ന് ശേഷം രാജ്യത്ത് നടക്കുന്ന എട്ടാമത്തെ സെൻസസാണിത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. ആദ്യഘട്ടത്തിൽ ഭവന സെൻസസും രണ്ടാംഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും നടത്തും. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയായിരുന്നു ഭവന സെൻസസിനായി നിശ്ചയിച്ചിരുന്ന കാലയളവ്.

ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ ഒന്നിനും ജനുവരി നാലിനുമിടയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. നിയമസഭാ തെരഞ്ഞെടുപ്പുകൾ പരിഗണിച്ചാണ് ഈ സംസ്ഥാനങ്ങളിൽ സെൻസസ് നടപടിക്രമങ്ങളുടെ സമയക്രമം നേരത്തേ തീരുമാനിച്ചത്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 ഫെബ്രുവരിയോടെ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കാനാണ് സാധ്യത. അതേസമയം, മണിപ്പൂരിലെ ഭവന സെൻസസ് നേരത്തേ മാറ്റിവെച്ചിരുന്നു.

2021ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് സെൻസസ് നടപടികൾ നീണ്ടുപോയത്. രാജ്യത്ത് അവസാനമായി സെൻസസ് നടന്നത് 2011ലാണ്. പത്ത് വർഷത്തിലൊരിക്കൽ സെൻസസ് നടത്തണമെന്നാണ് 1948ലെ സെൻസസ് നിയമത്തിലെ വ്യവസ്ഥ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ