Saturday, October 17, 2026
Homeകേരളംശബരിമല തീർത്ഥാടനത്തിന് കൂടുതൽ സൗകര്യങ്ങൾ; കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് സുരേഷ് ഗോപി.

ശബരിമല തീർത്ഥാടനത്തിന് കൂടുതൽ സൗകര്യങ്ങൾ; കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് സുരേഷ് ഗോപി.

കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനം നടത്തിയതെന്നും തീർത്ഥാടനകാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റെയിൽവേ നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല തീർത്ഥാടന സീസണിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ചെങ്ങന്നൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽവേ പാതകൾ വികസിപ്പിക്കുന്നതിനും പരിഗണന നൽകുമെന്ന് അങ്കമാലി–ശബരി റെയിൽപാതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി വ്യക്തമാക്കി.

കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വരരുതെന്ന് ആഗ്രഹിക്കുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾക്ക് സന്ദർശനം പ്രാധാന്യം നൽകുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ