Friday, October 16, 2026
Homeഇന്ത്യമന്ത്രവാദം നടത്തി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിധി നൽകാമെന്ന് കബളിപ്പിച്ച് 79കാരനിൽ നിന്ന് 39.3 ലക്ഷം രൂപ...

മന്ത്രവാദം നടത്തി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിധി നൽകാമെന്ന് കബളിപ്പിച്ച് 79കാരനിൽ നിന്ന് 39.3 ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ

മന്ത്രവാദം നടത്തി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിധി നൽകാമെന്ന് കബളിപ്പിച്ച് 79കാരനിൽ നിന്ന് 39.3 ലക്ഷം രൂപ തട്ടിയെടുത്ത വ്യാജമന്ത്രവാദിയും രണ്ട് കൂട്ടാളികളുമാണ് പിടിയിലായത്. പൂജകൾ നടത്തുന്നതിനിടെ ഗിരിജേഷ് സിംഗിൻ്റെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പ്രതികളും മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി.

ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ തഹ്‌സീൻ എന്ന കൃഷ്ണ ശർമ്മ (48), ഗാസിയാബാദ് ദസ്‌ന സ്വദേശിയായ ഷുഐബ് അലി (40), പശ്ചിമ ബംഗാൾ പശ്ചിമ മിഡ്‌നാപൂർ സ്വദേശി മഹാകാദർ ഖാൻ (48) എന്നിവരാണ് പിടിയിലായത്.

യഥാർത്ഥ സ്വർണ്ണ നാണയം കാണിച്ച് വിശ്വാസ്യത നേടിയതാണ് നിധി വീണ്ടെടുക്കാമെന്ന വാഗ്ദാനം പ്രതികൾ വയോധികന് നൽകിയത്. തുടർന്ന് പ്രതികൾ പരാതിക്കാരനിൽ നിന്ന് ഓൺലൈൻ ഇടപാടിലൂടെ പണവും കൈപ്പറ്റിയിരുന്നു. ഓഗസ്റ്റ് 4-ന് രാത്രി ഗിരിജേഷ് സിംഗിൻ്റെ വീട്ടിൽ മണ്ണും വ്യാജ സ്വർണ്ണ ബിസ്‌ക്കറ്റുകളും അടങ്ങിയ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് പ്രതികൾ പൂജ നടത്തുകയായിരുന്നു.

പൂജയ്ക്കിടെ മയക്കുമരുന്ന് കലർത്തി നൽകിയതിനെ തുടർന്ന് ബോധരഹിതനായെന്നും, ബോധം വന്നപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായും വയോധികൻ സീമാപുരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളിൽ നിന്ന് 2.73 ലക്ഷം രൂപ, കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്‌യുവി, മാന്ത്രിക വസ്ത്രങ്ങൾ, 11 മോതിരങ്ങൾ, രണ്ട് ആധാർ കാർഡുകൾ, പാൻ കാർഡ്, എടിഎം കാർഡ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ