Saturday, October 17, 2026
Homeകേരളംകരമന കൂടത്തിൽ കൊലപാതകം; രണ്ടാം പ്രതി സാജുവിനെ അബുദാബിയിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്

കരമന കൂടത്തിൽ കൊലപാതകം; രണ്ടാം പ്രതി സാജുവിനെ അബുദാബിയിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്

തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിൽ രണ്ടാം പ്രതി സാജുവിനെ അബുദാബിയിൽ നിന്നും നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്. കൊലപാതകം മറയ്ക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിയായ രവീന്ദ്രൻ നായരെ സഹായിച്ചവർക്കെതിരെയും അന്വേഷണം ഊർജ്ജിതമാക്കി. കൂടത്തിൽ കുടുംബത്തിൻ്റെ ഭൂമി വാങ്ങിയവരെ കുറിച്ചും അന്വേഷണം തുടരുകയാണ്.

9 വർഷത്തെ അന്വേഷണത്തിലൊടുവിലാണ് ജയമാധവൻ നായർ കൊലക്കേസില്‍ കാര്യസ്ഥനായ രവീന്ദ്രൻ അറസ്റ്റിലാകുന്നത്. ജയമാധവ നായരുടെ കൊലപാതകത്തിൽ രവീന്ദ്രൻെ ഉറ്റ സുഹൃത്തുക്കളായ അനിലിനും സാജുവിനും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. അനിൽ അന്വേഷണത്തിനിടെ മരിച്ചു. സാജു വിദേശത്താണ്. സാജുവാണ് അനിലിന്‍റെ വാഹനത്തിൽ ജയമാധനെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ജയമാധവനെ മർദ്ദിക്കുമ്പോള്‍ ഇവരുടെ സാന്നിധ്യവുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തായിരുന്ന സാജുവിനെ വിളിച്ചുവരുത്തി നേരത്തെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സാജുവിന്‍റെ മൊഴിയിൽ നിന്നാണ് കാറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇതോടെയാണ് കട്ടിലിൽ നിന്നും വീണ ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചുവെന്ന ഒന്നാം പ്രതി രവീന്ദ്രന്‍റെ കള്ളം പൊളിയുന്നത്. അബുദാബിയിലുള്ള സാജുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്‍റെ ശ്രമം.

രവീന്ദ്രന്‍റെ സുഹൃത്തുക്കളായ സെന്തിലും സഹദേവനും അഞ്ച് ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനം ചെയ്താണ് തെറ്റായ മൊഴി നൽകിയതെന്ന് ഓട്ടോ ഡ്രൈവർ സുമേഷും പൊലീസിനോട് സമ്മതിച്ചു. കൂടത്തിൽ തറവാടിന്‍റെ കുറച്ച് ഭൂമി ഇപ്പോള്‍ സഹദേവന്‍റെ കൈയിലാണ്. കോടതിയിൽ നിന്നുള്ള ധാരണ പ്രകാരമാണ് സഹദേവന്‍റെ കൈവശം ഭൂമി എത്തിയിരിക്കുന്നത്. ഇതിന്‍റെയൊക്കെ പിന്നിൽ രവീന്ദ്രന്‍റെ ബുദ്ധിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സഹദേവനെയും സെന്തിലിനെയും ഇന്നലെയും ചോദ്യം ചെയ്തു. ജയമാധവൻ നായരുടെ ഭൂമി ഇഷ്ടദാനമായി രവീന്ദ്രന് എഴുതി നൽകിയെന്നായിരുന്നു വിശദീകരണം. എന്നാൽ ഇഷ്ടദാനത്തിലെ ജയമാധവൻ നായരുടെ ഒപ്പ് വ്യാജമായിരുന്നു. സാക്ഷികളും വ്യാജമാണ്. തറവാട്ടിലെ ജോലിക്കാരിയായ ഒരു ഉള്‍പ്പെടെയുള്ളവർ വ്യാജരേഖയിൽ സംശയ നിഴലിലാണ്. 9 വർഷത്തോളം രവീന്ദ്രനെ സഹായിച്ചവരെ കുറിച്ചും പണം ഇടപാടിനെ കുറിച്ചുമാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ