തിരുവനന്തപുരത്ത് മെഡിക്കൽ ഷോപ്പിൽ നിന്ന് പണം കവർന്ന ജീവനക്കാരി പിടിയിൽ. പാങ്ങോട് വലിയവയൽ സ്വദേശിനി മോനിഷയാണ്. കേശവദാസപുരം സേവന മെഡിക്കൽസിൽ നിന്ന് 1,86,000 രൂപയാണ് പ്രതി കവർന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിഷേധനയിലാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയാണ് പ്രതിയായ മോനിഷ കവർച്ച നടത്തിയത്. പണം കവർന്നതിനുപിന്നാലെ യുവതി ഓട്ടോയിൽ പോകുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി ഷട്ടർ കുത്തിതുറന്നാണ് മോഷണം നടത്തിയത്.
8 മണിക്ക് മെഡിക്കൽ സ്റ്റോർ അടക്കുകയും സ്റ്റാഫുകൾ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതിനുപിന്നാലെയാണ് സംഭവം. മുഖം മൂടി ധരിച്ച് യുവതി ഓട്ടോയിൽ വന്നിറങ്ങുന്നതി ൻ്റെയും മോഷണത്തിനു പിന്നാലെയും ഓട്ടോയിൽ കടന്നു കളഞ്ഞതിൻ്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.



