Wednesday, October 7, 2026
Homeകേരളംകേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ്...

കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയ്മിങ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി (AVGC-XR) സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. വിവരസാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്ക് അവസരമൊരുക്കാനും സെന്റര്‍ ഓഫ് എക്‌സലന്‍സ് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയ്മിങ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി മേഖലകളില്‍ വലിയ ആഗോള വിപണി പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വിപണിയിലേക്ക് കേരളത്തിന് വലിയ അവസരം തുറന്നു നല്‍കാന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സഹായകമാകുമെന്നും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ടെക്‌നോളജി ഹബ്ബായി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച സി-ഡിറ്റ് ഡയറക്ടര്‍ ഡോ. എം. അബ്ദുള്‍ റഹിമാന്‍ വ്യക്തമാക്കി. സ്റ്റുഡിയോ, ലാബ്, റിസര്‍ച്ച് സെന്റര്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സലന്‍സ് സെന്റര്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ലം ചിത്രാഞ്ജലിയിലെ സി-ഡിറ്റ് കോംപ്ലക്സിലാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. AVGC-XR മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളെ സര്‍ക്കാര്‍ സേവനങ്ങള്‍, വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധിപ്പിക്കുകയാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പ്രധാന ലക്ഷ്യം. ഉദ്ഘാടനച്ചടങ്ങില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പ്രേംകുമാര്‍ അധ്യക്ഷനായി. ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ഐടി മിഷന്‍ ഡയറക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, SAIK ഡയറക്ടര്‍ മുകേഷ് ദേവ, സി-ഡിറ്റ് രജിസ്ട്രാര്‍ ജയദേവ് ആനന്ദ്. എ.കെ, നഗരസഭ കൗണ്‍സിലര്‍ ഷൈലജാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ