Tuesday, October 6, 2026
Homeഅമേരിക്കഗസയിൽ 80 ശതമാനത്തിലധികം കെട്ടിടങ്ങൾ തകർന്നു; കണക്കുകൾ പുറത്തുവിട്ട് പലസ്തീൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്.

ഗസയിൽ 80 ശതമാനത്തിലധികം കെട്ടിടങ്ങൾ തകർന്നു; കണക്കുകൾ പുറത്തുവിട്ട് പലസ്തീൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്.

ഗസ : 2023 ഒക്ടോബർ 7ന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ പ്രദേശത്തെ 80 ശതമാനത്തിലേറെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (PCBS) റിപ്പോർട്ട്. യുഎൻ സാറ്റലൈറ്റ് സെന്റർ (UNOSAT) നടത്തിയ ഏറ്റവും പുതിയ ഉപഗ്രഹ അധിഷ്ഠിത പരിശോധനയുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ. 2023 ഒക്ടോബർ 7 മുതൽ 2026 ജൂൺ 16 വരെയുള്ള കാലയളവിൽ ഗസയിലെ 2,01,290 കെട്ടിടങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നതായോ കേടുപാടുകൾ സംഭവിച്ചതായോ PCBS വ്യക്തമാക്കി. ഗസയിലെ ആകെ കെട്ടിടങ്ങളുടെ ഏകദേശം 82 ശതമാനമാണിത്.

ഇതിൽ 1,34,422 കെട്ടിടങ്ങൾ പൂർണമായും തകർന്നതായി കണക്കാക്കുന്നു. 13,848 കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ആകെ 3,28,627 പാർപ്പിട യൂണിറ്റുകൾക്കും നാശനഷ്ടമുണ്ടായതായാണ് കണക്ക്. ലോക ഭവന ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് PCBS ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഗസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ വ്യാപകമായി തകർന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സേനയുടെ ആക്രമണങ്ങളിൽ വലിയ തോതിൽ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ജെനിൻ അഭയാർഥി ക്യാംപിൽ മാത്രം 680 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്യാംപിലെ ആകെ കെട്ടിടങ്ങളുടെ ഏകദേശം 53 ശതമാനമാണിത്. നൂർ ഷംസ് അഭയാർഥി ക്യാംപിൽ 434 കെട്ടിടങ്ങൾ തകർന്നതായും ഇത് ആകെ കെട്ടിടങ്ങളുടെ 55 ശതമാനമാണെന്നും PCBS അറിയിച്ചു. തുല്‍കർം അഭയാർഥി ക്യാംപിൽ 407 കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആകെ കെട്ടിടങ്ങളുടെ ഏകദേശം 37 ശതമാനമാണിത്. 2026 ഫെബ്രുവരിയിലെ കണക്കുകളാണ് ഇവ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ