Wednesday, October 7, 2026
Homeഇന്ത്യവിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ.

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ.

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ചു. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (ATF) വിലയിലുണ്ടായ വലിയ വർധനവാണ് ഈ തീരുമാനത്തിന് കാരണം. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും വിപണിയിലെ അസ്ഥിരതയും ഇന്ധനവില സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചു. ഇതോടെ പുതിയതായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും.

പുതുക്കിയ നിരക്കുകൾ പ്രകാരം യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ചാണ് ചാർജ് ഈടാക്കുന്നത്. ആഭ്യന്തര സർവീസുകളിൽ 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 375 രൂപയും 2,000 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര സർവീസുകൾക്ക് 1,300 രൂപ വരെയുമാണ് ഇന്ധന സർചാർജ് വരുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ സാർക്ക് (SAARC) രാജ്യങ്ങളിലേക്ക് 1,000 രൂപ മുതൽ 3,000 രൂപ വരെയും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് 5,500 രൂപ മുതൽ 10,000 രൂപ വരെയുമാണ് പുതിയ നിരക്ക്.

ഇന്ധനവിലയിലുണ്ടായ വർധനവ് പൂർണ്ണമായി യാത്രക്കാരിലേക്ക് അടിച്ചേൽപ്പിച്ചിട്ടില്ലെന്ന് ഇൻഡിഗോ വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ചെറിയ മാറ്റങ്ങൾ വരുത്തിയത്. എങ്കിലും ഉത്സവ സീസൺ അടുത്തിരിക്കെ വിമാന നിരക്ക് ഉയരുന്നത് യാത്രക്കാർക്ക് കടുത്ത തിരിച്ചടിയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയിൽ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ