Tuesday, October 6, 2026
Homeകേരളംഓസ്ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം, തട്ടിയെടുത്തത് ലക്ഷങ്ങൾ; രണ്ടുപേർ പിടിയിൽ.

ഓസ്ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം, തട്ടിയെടുത്തത് ലക്ഷങ്ങൾ; രണ്ടുപേർ പിടിയിൽ.

വിദേശത്തു തൊഴിൽ വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിലെ വീട്ടിൽ ഷഫീഖ് (49), രണ്ടാം പ്രതി മലപ്പുറം നിലമ്പൂർ പടികുളത്തുംപടി വീട്ടിൽ ഷഫ്‌ന (32) എന്നിവരെയാണ് പിടികൂടിയത്. ഒന്നാം പ്രതിയെ ത്രിശൂർ കൊറോട്ടി ലാൻഡ് ക്ലബിന് സമീപം വെച്ചും രണ്ടാം പ്രതിയെ വീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്തത്.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിതയുടെ പരാതിയിലാണ് കൊണ്ടോട്ടിയിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്‌ഥാപനം നടത്തുന്ന ഷഫ്ന, ഇവിടുത്തെ ജീവനക്കാരൻ തൃശൂർ സ്വദേശി ഷഫീക്ക് എന്നിവരെ അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി ദമ്പതികളിൽ നിന്ന് പലപ്പോഴായി 15,80,000 രൂപയും ഇവരുടെ ബന്ധുവിൽ നിന്ന് 5,40,000 രൂപയും തട്ടിയതായാണ് പരാതി.കഴിഞ്ഞ 10ന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയത്.

ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്‌ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട്ടുകാരായ രണ്ടുപേർ ആറിന് അറസ്‌റ്റിലായതിനു പിന്നാലെയാണ് സമാന കേസ്. ഓസ്ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 7,90,000 രൂപ വീതം ആവശ്യപ്പെട്ടതനുസരിച്ച് താനും ഭർത്താവ് അലക്സും പലപ്പോഴായി ബാങ്ക് മുഖാന്തരം ഇത്രയും തുക അയച്ചു നൽകിയെന്നും അജിത പൊലീസിനു മൊഴി നൽകി. ബന്ധു മുഖേന ലഭിച്ച നമ്പറിലേക്ക് ബന്ധപ്പെടുകയായിരുന്നു. കബളിപ്പിക്കൽ മനസിലായി പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല.

ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്തു ഇതേ സംഘം മറ്റൊരു വനിതയിൽ നിന്ന് അഞ്ചു ലക്ഷം രൂപയിലേറെ കൈപ്പറ്റിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് വിഴിഞ്ഞം പൊലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ