Wednesday, October 7, 2026
Homeകേരളംകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നു വീണു; 4 പേർക്ക് പരിക്കേറ്റു

കുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നു വീണു; 4 പേർക്ക് പരിക്കേറ്റു

ഇടുക്കി : ഇടുക്കി കുമളിയിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിക്കായി തയ്യാറാക്കിയ പന്തൽ തകർന്നു വീണു. പരിപാടി കഴിഞ്ഞ് ആളുകൾ എല്ലാവരും പന്തലിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

അപകടത്തിൽ മൂന്ന് പൊലീസുകാർക്കും ഒരു ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തൽ തയ്യാറാക്കിയിരുന്നത് തേക്കടി ബോട്ടിങ്ങിനായി വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കാൻ വരുന്ന കൗണ്ടറിന് സമീപമുള്ള ഗ്രൗണ്ടിൽ ആയിരുന്നു.

വനം വന്യ ജീവി സംരക്ഷണ വാരാഘോഷം പരിപാടിക്കായി എത്തിയതാണ് മന്ത്രി. കാര്യമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പന്തൽ നിർമാണക്കാർ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് വേദി നിർമിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ