Friday, October 2, 2026
Homeകേരളംമുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ്; ‘യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’.

മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ്; ‘യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’.

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി മുന്നണി കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിയുടെ യോഗം അടുത്തകാലത്തൊന്നും ചേർന്നിട്ടില്ലെന്നും പല കാര്യങ്ങളിലും ചർച്ചയും ആലോചനയും ഇല്ലാതെയാണ് തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ പരിക്കില്ലാതെ യുഡിഎഫ് 18 സീറ്റുകൾ നേടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാന്റെ അനുമതിയോടെയാണ് യോഗം വിളിക്കേണ്ടതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. മുന്നണിയിലെ അഭിപ്രായഭിന്നതകൾ നേതൃത്വത്തെ അറിയിക്കാറുണ്ടെന്നും തന്റെ അതൃപ്തി എഐസിസിയെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാബിനറ്റ് പദവി നൽകിയതുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്കാണ് സ്ഥാനങ്ങൾ ലഭിച്ചതെന്നും എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുസംബന്ധിച്ച ചർച്ചകളൊന്നും തന്നെ അറിയിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തന്നെ അവഗണിക്കുന്നുണ്ടോയെന്ന കാര്യം മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ കഴിയാത്ത സാഹചര്യമുണ്ടെന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ വിഷയങ്ങളിൽ എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നും അർഹരായവർക്ക് സ്ഥാനങ്ങൾ ലഭിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ എസ്‌എഫ്‌ഐ യുഡിഎഫിനെതിരെ തിരിയുന്നതെന്തിനാണെന്നും അടൂർ പ്രകാശ് ചോദിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തിൽ യുഡിഎഫിനെ എതിർക്കുന്നതിന്റെ കാരണം എൽഡിഎഫ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്‌എഫ്‌ഐ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണവും അടൂർ പ്രകാശ് ഉന്നയിച്ചു. ഗ്യാനേഷ് കുമാറിന്റെ നടപടികൾക്കെതിരെ ജനാധിപത്യ വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ