Wednesday, September 30, 2026
Homeഅമേരിക്കതലച്ചോറിന് പരിക്കേറ്റെന്ന പരാതികളെത്തുടർന്ന് പ്രശസ്തമായ 'എക്സ്2' (X2) റോളർ കോസ്റ്റർ പൂട്ടാൻ സിക്സ് ഫ്ലാഗ്സ് തീരുമാനം

തലച്ചോറിന് പരിക്കേറ്റെന്ന പരാതികളെത്തുടർന്ന് പ്രശസ്തമായ ‘എക്സ്2’ (X2) റോളർ കോസ്റ്റർ പൂട്ടാൻ സിക്സ് ഫ്ലാഗ്സ് തീരുമാനം

പി പി ചെറിയാൻ

പി പി ചെറിയാൻ

ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിനടുത്തുള്ള സിക്സ് ഫ്ലാഗ്സ് മാജിക് മൗണ്ടൻ അമ്യൂസ്‌മെൻ്റ് പാർക്കിലെ ജനപ്രിയ റോളർ കോസ്റ്ററായ ‘എക്സ്2’ (X2) സ്ഥിരമായി അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു. സന്ദർശകർക്ക് സാരമായ തലച്ചോറിന് പരിക്കുകളും (Brain injuries) ജീവന് ഭീഷണിയായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുവെന്ന നിരവധി പരാതികളും കേസുകളും ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം.

റൈഡിനിടയിൽ തല ഹെഡ്‌റെസ്റ്റിൽ ശക്തിയായി ഇടിച്ചതിനെത്തുടർന്ന് സന്ദർശകർക്ക് തലച്ചോറിലെ രക്തസ്രാവം  മാരകമായ പരിക്കുകൾ എന്നിവ സംഭവിച്ചതായി നിരവധി നിയമനടപടികൾ വന്നിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ നിരവധി പേർക്ക് സമാനമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും, കുറഞ്ഞത് രണ്ട് മരണങ്ങൾക്കെങ്കിലും ഈ റൈഡ് കാരണമായിട്ടുണ്ടെന്നും മാധ്യമ അന്വേഷണങ്ങളിൽ വ്യക്തമായി.

റൈഡ് സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും, സന്ദർശകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായാണ് റൈഡ് സ്ഥിരമായി പൂട്ടാൻ തീരുമാനിച്ചതെന്നും പാർക്ക് പ്രസിഡന്റ് ബ്രയാൻ ഓഡിംഗ് വ്യക്തമാക്കി.

റൈഡ് ഉപഭോക്താക്കൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ മുൻകാലങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നെങ്കിലും, ഗുരുതര പരിക്കേറ്റവരുടെ കുടുംബങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ