കോട്ടയം : കോട്ടയം രാമപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബിബിറ്റ് ജോയിയുടെ മകൾ ക്രിസ്റ്റീനയാണ് മരിച്ചത്.
ഇന്ന് പുലർച്ചെയോടെയാണ് ദാരുണമായ സംഭവം നടന്നത്. പാൽ തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



