Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്

തിരുവനന്തപുരം : തുടർച്ചയായ രണ്ടുദിവസത്തെ വമ്പൻ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു ഗ്രാമിന് 70 രൂപയാണ് കൂടിയത്. 13,710 രൂപയാണ് വിപണിവില. ഒരു പവന് 560 രൂപയാണ് കൂടിയത്. 1,09,680 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 77 രൂപയാണ് കൂടിയത്. 14,957രൂപയാണ് വിപണിവില. ഒരു പവന് 616 രൂപയാണ് കൂടിയത്. 1,19,656 രൂപയാണ് വിപണിവില.

രണ്ടുദിവസത്തെ വമ്പൻ ഇടിവിന് ശേഷമാണ് സ്വർണവില ഇന്ന് ഉയർത്തെഴുന്നേൽക്കുന്നത്. സെപ്റ്റംബർ 28ന് പവന് 1840 രൂപയാണ് കുറഞ്ഞത്. സെപ്റ്റംബർ 29ന് 1000 രൂപയുമാണ് കുറഞ്ഞത്. തുടർന്ന് സെപ്റ്റംബർ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വർണം എത്തിയിരുന്നു. ഒന്നര മാസത്തിന് ശേഷം കൂടിയാണ് സ്വർണവില 1,10,000ത്തിന് താഴെ എത്തിയിരുന്നത്.

അതേസമയം, ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ പരമ്പരാഗതമായി നിലനിൽക്കുന്ന സ്വർണ്ണത്തോടുള്ള പ്രിയത്തിന് ബദലായി വെള്ളി വിപണി ശക്തമായ മുന്നേറ്റം നടത്തുന്നതായാണ് ധനകാര്യ വിപണിയിലെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വർണ്ണവില സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം റെക്കോർഡ് നിരക്കുകളിലേക്ക് ഉയർന്നതാണ് വെള്ളിയുടെ ഡിമാൻഡ് പെട്ടെന്ന് വർദ്ധിക്കാൻ കാരണമായത്. ദീർഘകാലമായി ‘പാവങ്ങളുടെ സ്വർണ്ണം’ എന്ന് മാത്രം വിശേഷിപ്പിക്കപ്പെട്ടിരുന്ന വെള്ളി, ഇപ്പോൾ സമ്മാനങ്ങൾ നൽകുന്നതിനും നിത്യേനയുള്ള ഉപയോഗത്തിനും ഫാഷൻ ആഭരണങ്ങൾക്കുമുള്ള മികച്ചൊരു തെരഞ്ഞെടുപ്പായി ഇന്ത്യൻ വിപണിയിൽ മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ വിലയിൽ ഉണ്ടായ അസാധാരണമായ വർദ്ധനവ് നിക്ഷേപകരെയും വ്യാപാരികളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. 2024 സെപ്റ്റംബറിൽ കിലോഗ്രാമിന് 89,537 രൂപയായിരുന്ന വെള്ളിയുടെ വില, തൊട്ടടുത്ത വർഷം 1,41,918 രൂപയായും, ഈ വർഷം സെപ്റ്റംബറോടെ കിലോഗ്രാമിന് 2.32 ലക്ഷം രൂപ എന്ന ചരിത്രപരമായ നിരക്കിലേക്കും കുതിച്ചുയർന്നു. വെറും 24 മാസത്തിനുള്ളിൽ 160 ശതമാനത്തിന്റെ ഈ ഭീമമായ വളർച്ച വെള്ളിയെ കേവലം ഒരു ലോഹമെന്നതിൽ ഉപരിയായി മികച്ച ലാഭം തരുന്ന ഒരു വലിയ അസറ്റായി മാറ്റിയിരിക്കുകയാണ്. യുവാക്കളായ ഉപഭോക്താക്കൾക്കിടയിൽ വെള്ളിയാഭരണങ്ങളോടുള്ള താല്പര്യം വർദ്ധിക്കുന്നത് ഈ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുന്നു.

ഇന്ത്യൻ വിപണിയിലെ ഈ വിപ്ലവകരമായ മാറ്റത്തിന് അനുബന്ധമായി ആഗോളതലത്തിൽ വെള്ളിയുടെ വിതരണത്തിലുണ്ടായ കുറവും വ്യാവസായിക ആവശ്യങ്ങളിലെ വർദ്ധനവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോട്ടക് മ്യൂച്വൽ ഫണ്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന വില നിലവാരത്തിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച വെള്ളിയുടെ ഇറക്കുമതി രാജ്യമായി മാറിയിരിക്കുകയാണ്.

ഏകദേശം 9.2 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ നടത്തിയത്. വിപണിയിലെ കടുത്ത നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഇളവുകളും ഈ ഇറക്കുമതി വർദ്ധനവിനെ വേഗത്തിലാക്കി. വരാനിരിക്കുന്ന ദീപാവലി, നവരാത്രി ഉത്സവ സീസണുകളിൽ വെള്ളിയുടെ വിൽപനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 17 മുതൽ 18 ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്ന് ഇന്ത്യ ബുളളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ