Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംപത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ.

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ.

പത്തനംതിട്ട : കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയെ ആക്രമിച്ച ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.

റിസോര്‍ട്ടിലെത്തിയ ജിത്തു ദിൻഷയെ പുറത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. പിന്നാലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ദിൻഷയെ കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകള്‍ ദിൻഷയുടെ ശരീരത്തിലുണ്ടെന്നാണ് വിവരം.

ദിൻഷയുടെ കരച്ചില്‍ കേട്ട് സ്ഥലത്തേക്ക് റിസോര്‍ട്ടിലെ മറ്റ് ജീവനക്കാര്‍ എത്തുകയായിരുന്നു. ഉടനെ ദിൻഷയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിസോര്‍ട്ട് ജീവനക്കാര്‍ പ്രതി ജിത്തുവിനെ പിടികൂടി ആല്‍മരത്തില്‍ കെട്ടിയിടുകയായിരുന്നു. പൊലീസ് എത്തിയ ശേഷം പ്രതിയെ കൈമാറുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ