Wednesday, September 30, 2026
Homeഇന്ത്യമഹാരാഷ്ട്രയില്‍ ഒരുമാസം പ്രായമായ കുഞ്ഞിനെ വിറ്റ് ലിവിങ് പങ്കാളികള്‍ അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ ഒരുമാസം പ്രായമായ കുഞ്ഞിനെ വിറ്റ് ലിവിങ് പങ്കാളികള്‍ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയില്‍ ഒരുമാസം പ്രായമായ കുഞ്ഞിനെ വിറ്റ് ലിവിങ് പങ്കാളികള്‍. ഛത്രപതി സംബാജിനഗര്‍ സ്വദേശികളാണ് ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നിന്നാണ് പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കാനാണ് ഇവര്‍ കുഞ്ഞിനെ വിറ്റതെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍, സ്വര്‍ണ ചെയിന്‍ എന്നിവ വാങ്ങാന്‍ ഇവര്‍ പണം ഉപയോഗിച്ചു.

സെപ്റ്റംബര്‍ 20ന് തനിക്ക് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് കുഞ്ഞിന്റെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മുമ്പ് നാല് തവണ ഇവര്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സീമ റെഷ്‌വാള്‍ എന്ന ഇടനിലക്കാരിക്കാണ് ഇവര്‍ 1.2 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്. പിന്നാലെ ഇവര്‍ പടേഗണ്‍ സ്വദേശിയായ സംഗീത അവ്ഹദിന് കുഞ്ഞിനെ 2.7 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. എന്നാല്‍ അവിടെയും അവസാനിച്ചില്ല. സംഗീത കുഞ്ഞിനെ ഒരു വ്യാജ ഡോക്ടറായ സുരേഷ് ഗുണ്ടുകയ്ക്ക് 3.5 ലക്ഷം രൂപയ്ക്ക് കൈമാറി. ഇതേ തുകയ്ക്ക് ഇയാള്‍ ഹൈദരാബാദിലെ തന്റെ ബന്ധുവായ ഉമ ഖട്കം എന്ന ആള്‍ക്ക് കുഞ്ഞിനെ നല്‍കുകയായിരുന്നു. ഇവിടെ നിന്നാണ് പിന്നീട് പൊലീസ് കുഞ്ഞിെന രക്ഷപ്പെടുത്തിയത്.

ഏഴ് പേരെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍, കുഞ്ഞിനെ വില്‍ക്കാന്‍ ഇടനിലക്കാരായി നിന്ന അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുഞ്ഞിനെ വിറ്റ പണം ഉപയോഗിച്ച് ദമ്പതികള്‍ വാങ്ങിയ ആഡംബര മൊബൈല്‍ ഫോണും സ്വര്‍ണ ചെയിനും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇടനിലക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന പൊലീസ് മുമ്പ് സമാന കുറ്റകൃത്യത്തില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ