Wednesday, September 30, 2026
Homeകേരളംസംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്നറിയാം

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്നറിയാം

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്നറിയാം. 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് 58.82 ശതമാനമാണ്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഭരണസമവാക്യങ്ങളെ സ്വാധീനിക്കുന്ന ചില വാർഡുകൾ ഉൾപ്പെടുന്ന 38 ഇടങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്.

3,09,713 വോട്ടർമാരിൽ 1.82 ലക്ഷത്തോളം പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. 126 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ അങ്ങനെ ആകെ 38 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 385 പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ്. 38 വാർഡുകളിലെ ജനവിധിയിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് രാഷ്ട്രീയ കേരളം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ മനോഭാവം എങ്ങോട്ടെന്നതിൻ്റെ പ്രാദേശിക സൂചനകൾ തേടുകയാണ് മുന്നണികൾ. എന്നാൽ, സംസ്ഥാനതലത്തിലെ അധികാര സമവാക്യം മാറ്റുന്നതല്ല ഈ ഫലം. പ്രാദേശിക ഭരണസമവാക്യങ്ങളിൽ മാറ്റം വരുത്താൻ കഴിയുന്ന ചില വാർഡുകളും കൂടുതൽ ശ്രദ്ധയും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ, കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്ത് പല്ലശ്ശന, കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഇവിടങ്ങളിലെ പോരാട്ടങ്ങൾക്കാണ് പ്രത്യേക ശ്രദ്ധ. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം രാജിവച്ചതിനെ തുടർന്ന് വിവിധ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും നിർണ്ണായക ശ്രദ്ധാകേന്ദ്രമാണ്. 22 അംഗ പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവർക്ക് ഏഴ് വീതം അംഗങ്ങൾ ഉള്ള സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ്. കാരണം മുണ്ടയ്ക്കലിലെ ഫലം നിലവിലെ ഭരണസമവാക്യത്തിലും സ്വാധീനം ചെലുത്താം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ