Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
“താന്‍ പറഞ്ഞ വാക്ക് വാക്കായിരിക്കുമെന്നും പറഞ്ഞത്, ഹൃദയത്തില്‍ കുറിച്ചിട്ടുണ്ട്, അത് ഓരോന്നായി നടപ്പാക്കും’: മുഖ്യമന്ത്രി വി ഡി സതീശൻ | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളം"താന്‍ പറഞ്ഞ വാക്ക് വാക്കായിരിക്കുമെന്നും പറഞ്ഞത്, ഹൃദയത്തില്‍ കുറിച്ചിട്ടുണ്ട്, അത് ഓരോന്നായി നടപ്പാക്കും': മുഖ്യമന്ത്രി വി ഡി...

“താന്‍ പറഞ്ഞ വാക്ക് വാക്കായിരിക്കുമെന്നും പറഞ്ഞത്, ഹൃദയത്തില്‍ കുറിച്ചിട്ടുണ്ട്, അത് ഓരോന്നായി നടപ്പാക്കും’: മുഖ്യമന്ത്രി വി ഡി സതീശൻ

കണ്ണൂർ: ഉറപ്പുകള്‍ പാലിക്കപ്പെടാനുള്ളതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ പറഞ്ഞ വാക്ക് വാക്കായിരിക്കുമെന്നും പറഞ്ഞത്  ഹൃദയത്തില്‍ കുറിച്ചിട്ടുണ്ട്, അത് ഓരോന്നായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം ഉണ്ടാകണമെന്നും അത് തിരുത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അഴിമതിക്ക് പുറകെ പോകാത്ത സര്‍ക്കാര്‍ ആയിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊളിഞ്ഞ് പോകുമെന്ന് പറഞ്ഞ പ്രിയദര്‍ശിനി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സര്‍ക്കാരിന്റെ സൗജന്യമല്ലെന്നും സ്ത്രീകളോട് ഉള്ള ആദരവിന്റെ ഭാഗമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പത്തു കൊല്ലം അനുഭവിച്ചത് ഒന്നും മറക്കില്ലെന്നും പക്ഷെ ആരെയും വേട്ടയാടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തില്‍ മാറ്റം ഉണ്ടാക്കും. പഴയ രീതിയിലല്ല, പുതിയ രീതിയില്‍ ആയിരിക്കുമത്. വിമര്‍ശനം ഉണ്ടാകണം. വിമര്‍ശനത്തിന് ആരും അതീതരല്ല. ഭരണത്തിന്റെ പത്രാസിന്റെ പുറകെ പോകാത്ത ഒരു സര്‍ക്കാര്‍ ആയിരിക്കും നിങ്ങളുടേത്. നാടിന്റെ ധന സ്ഥിതി അടക്കം വല്ലാത്ത സ്ഥിതിയിലാണ്. ജനങ്ങളെ നിരാശപ്പെടുത്തില്ല. കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റണം എന്നതാണ് നമ്മുടെ ലക്ഷ്യം. നിങ്ങള്‍ അനുഭവിച്ച വേദനയും ദുഃഖവും മറക്കില്ല. അത് മറന്നാല്‍ നമ്മള്‍ അല്ലാതാകും’, മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ