Monday, September 28, 2026
Homeഇന്ത്യഇന്ന് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവൃത്തിക്കും; നാളെ മുതൽ മൂന്ന് ദിവസം രാജ്യവ്യാപക പണിമുടക്ക്.

ഇന്ന് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവൃത്തിക്കും; നാളെ മുതൽ മൂന്ന് ദിവസം രാജ്യവ്യാപക പണിമുടക്ക്.

മലപ്പുറം: നാളെ മുതല്‍ 30 വരെ നടക്കുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം. ബാങ്കുകള്‍ക്കുള്ള ഭരണപരമായ പിന്തുണ, സുരക്ഷാ ക്രമീകരണങ്ങള്‍, മുൻകരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച്‌ പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലിസ് മേധാവിമാർക്കും നിർദേശങ്ങള്‍ നല്‍കി.

തുടർച്ചയായി മൂന്നുദിവസം അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളും സുപ്രധാന ആസ്തികളും സംരക്ഷിക്കുന്നതിന് സർക്കാരിന്റ പിന്തുണ തേടി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം ഇന്ന് ഞായർ ബാങ്കിന് പ്രവൃത്തി ദിനമാണ്. തുടർച്ചയായുള്ള പണിമുടക്കിന് ഞായറാഴ്ചയിലെ പ്രവൃത്തി ദിനം ഇടപാടുകാർക്ക് താത്ക്കാലിക ആശ്വാസമാകും.

ബാങ്കിങ് ഇടപാടുകള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാനും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
സമരം പരിഗണിച്ച് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ നടപടികളും ബാങ്കുകള്‍ സ്വീകരിച്ചതായാണ് അറിയുന്നത്.

പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ എടിഎമ്മുകളിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം.

എത്ര തവണ എടിഎം ഇടപാടു നടത്തിയാലും പ്രത്യേക ചാർജ് ഈടാക്കില്ല. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും ചാർജ് ഈടാക്കില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ