Monday, September 28, 2026
Homeഇന്ത്യഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍; 55 അംഗ മലയാളി സംഘം കുടുങ്ങി

ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍; 55 അംഗ മലയാളി സംഘം കുടുങ്ങി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങി മലയാളികള്‍. തീര്‍ത്ഥാടനത്തിന് പോയ 55 അംഗ മലയാളി സംഘമാണ് വഴിയില്‍ കുടുങ്ങിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.

കേദാര്‍നാഥില്‍ നിന്ന് ഗൗരി കുണ്ഡിലേക്കുള്ള പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. കൊടും തണുപ്പില്‍ റോഡരികിലാണ് സംഘം മണിക്കൂറുകളായി കഴിയുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നും കുടുങ്ങിയവര്‍ പറയുന്നു. ഈമാസം 18-നാണ് ഇവർ കേരളത്തിൽ നിന്ന് യാത്ര തിരിച്ചത്.

അതേസമയം, ടെഹ്‌രി, ഹരിദ്വാർ, ഡെറാഡൂൺ, പൗരി എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നൈനിറ്റാൾ, രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും അൽമോറ, ചമ്പാവത്ത്, പിത്തോരഗഡ്, ഉദ്ദം സിംഗ് നഗർ, ബാഗേശ്വർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടുമാണ്.

മഴയെ തുടർന്ന് അളകനന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് ഉയർന്നു. ഞായറാഴ്ച അളകനന്ദയിൽ 626.100 മീറ്ററും മന്ദാകിനിയിൽ 625.100 മീറ്ററും ജലനിരപ്പ് രേഖപ്പെടുത്തി. നദീതീരത്ത് ഭീഷണി നിലനിൽക്കുന്നതിനാൽ, രുദ്രപ്രയാഗിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കാനും അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും പ്രദേശവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ