Friday, September 25, 2026
Homeകേരളംകർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി.

കർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി.

കൊച്ചി: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ, കർത്ത പണം നൽകിയിരുന്നോ എന്ന എന്ന ചോദ്യത്തിനും മറുപടി ഇല്ല. പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി പോയി.

സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ പേരുള്ള വരുടെ പട്ടിക ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടിരുന്നു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ഒരുമിച്ചുള്ള കച്ചവടമാണ് നടന്നത്. ഒരു കള്ളനാണയത്തിൻ്റെ രണ്ട് വശങ്ങളാണ് ഇടതും വലതും എന്നും ഷോൺ ജോർജ് പറഞ്ഞു. ഭയമില്ലെങ്കിൽ സർക്കാർ കേസ് സിബിഐക്ക് കൈമാറണം. താൻ പുറത്തുവിട്ട രേഖ എസ്എഫ്ഐഒ കോടതിയിൽ കൊടുത്ത രേഖയാണെന്നും ഷോൺ ജോർജ് പറഞ്ഞു.

എൻ്റെ കയ്യിൽ കിട്ടിയ രേഖയിൽ ബിജെപി നേതാക്കളുടെ പേരുകളില്ല. ഞങ്ങൾക്ക് മൂന്ന് എംഎൽഎമാരും ഒരു എംപിയും ആണുള്ളത്. അവർ മൂന്നുപേരും ഒരു വർഷത്തിനുള്ളിൽ ആണ് ചുമതലയേറ്റത്. വി മുരളീധരൻ്റെ പേര് ഞാൻ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായി കേസിനെ നശിപ്പിക്കാൻ വേണ്ടി ആസൂത്രിതമായി പിണറായി വിജയനും സതീശനും ഒരുമിച്ചുണ്ടാക്കിയ നീക്കമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ ആരോപണവിധേയനായ വ്യക്തിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെന്നും ആരോപണവിധേയനായ വ്യക്തി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണ്ടെന്ന് പറയുന്ന സാഹചര്യമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ