വയനാട്: മദ്യം സൂക്ഷിച്ചിരിക്കുന്ന കേസിൽ ആൻ്റോ അഗസ്റ്റിൻ റിമാൻ്റിൽ. ആൻ്റോയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെയാണ് വിധി പറയുക. 14 ദിവസത്തേക്കാണ് ആൻ്റോയെ റിമാൻഡ് ചെയ്തത്. കോടതിയുടെ സമയവും വാദപ്രതിവാദങ്ങളും നീണ്ടു. അതിന് ശേഷമാണ് നാളെ വിധി പറയുമെന്ന് കോടതി അറിയിച്ചത്. മദ്യക്കുപ്പികൾറെയ്ഡ് ചെയ്ത് പിടിച്ച വീട് ആൻ്റോയുടെ പേരിലല്ലെന്നും മറ്റൊരു സ്ത്രീയുടെ പേരിലാണ് വീടെന്നും ഉൾപ്പെടുന്ന വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉയർന്നത്. (എക്സൈസ് കേസിൽ ആൻ്റോ അഗസ്റ്റിൻ റിമാൻഡിലാണ്)
ഈ മാസം 30 വരെ ആൻ്റോയെ സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വലിയ തോതിൽ മദ്യം പിടികൂടിയതിനാൽ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ആൻ്റോ അഗസ്റ്റിനെ സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിലെ അന്വേഷണത്തിൻ്റെ ഭാഗമായി ഇന്നലെ എസ്ഐടി ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ കുടുംബവീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസിൽ നിന്ന് ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്ത് വയനാട്ടിലെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് എക്സൈസ് എസ്ഐടി രൂപീകരിച്ചു. കേസ് ഏറെ ഗൗരവമേറിയതാണെന്നും പിടിച്ചെടുത്തതിൽ വ്യാജമദ്യവും ഉൾപ്പെട്ടിട്ടുണ്ടെന്നും എക്സൈസ് ജോയിൻ്റ് കമ്മീഷണർ വൈ ഷിബു പറഞ്ഞു. നിയമപരമാണ് നടപടി സ്വീകരിച്ചതെന്ന് എക്സൈസ് മന്ത്രി എം ലിജുവും പ്രതികരിച്ചു.
85 ലിറ്റർ വിദേശമദ്യം, 6.25 ലിറ്റർ വിദേശനിർമിത വൈൻ, ഡിഫൻസ് കാൻ്റീനിൽ നിന്നുള്ള മദ്യം, ആൽക്കഹോൾ അടങ്ങിയ പന്ത്രണ്ട് ലിറ്റർ പാനീയം പിടികൂടിയതായി എഫ്ഐആറിലുണ്ട്. കേസിൽ ആൻ്റോ അഗസ്റ്റിന് മാത്രമാണ് പ്രതി.



