CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി.
കോഴിക്കോട് സിപിഐഎമ്മില്‍ വന്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടേറിറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്, ടി എം തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി.



