ബംഗളൂരു: കർണാടക ബെലഗാവിയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ചവത്ഗള്ളിയിലെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തത്തെ തുടർന്ന് അത്യാഹിതം സംഭവിച്ചു. ഗുരുതരമായി പൊള്ളലേറ്റ് രണ്ടുപേര്ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. നാലുപേർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗജാനൻ ദാമോൺ(65), റോഷൻ(21), ശാരദ (45), ഭാരതി (50) ആണ് മരിച്ചത്. മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.



