Sunday, September 20, 2026
Homeഅമേരിക്കകണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി ; MCUBE അവിസ്മരണീയ സായാഹ്നമായി

കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി ; MCUBE അവിസ്മരണീയ സായാഹ്നമായി

ഷോളി കുമ്പിളുവേലി

ന്യൂ ജെഴ്‌സി : കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി മാജിക്കും സംഗീതവും മനുഷ്യസ്നേഹവും ചേർന്ന MCUBE അവിസ്മരണീയ സായാഹ്നമായി ഡോ. ബേബി സാം സാമുവൽ ചില കലാ സന്ധ്യകൾ കാണാം. ചിലത് ആസ്വദിക്കാം. പക്ഷേ, ചിലത് മനസ്സ് കൊണ്ട് അനുഭവിക്കേണ്ടവയാണ്.

236 Old Tappan Road ൽ അരങ്ങേറിയ MCUBE — Magic, Melody, Message അത്തരമൊരു സായാഹ്നമായിരുന്നു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറിയ പരിപാടി, മാജിക്കിന്റെയും സംഗീതത്തിന്റെയും കലാവിരുന്നിനപ്പുറം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഹൃദയസ്പർശിയായ അനുഭവമായി മാറി.

ന്യൂയോർക്കിന്റെയും ന്യൂജഴ്സിയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികൾ സാക്ഷ്യം വഹിച്ച ആ സായാഹ്നത്തിൽ വിസ്മയവും കൈയടികളും മാത്രമല്ല ഉണ്ടായിരുന്നത്. ചില നിമിഷങ്ങളിൽ സദസ് നിശ്ശബ്ദമായി; ചില വാക്കുകൾ, കാഴ്ചകൾ, കണ്ണുകളെ ഈറനണിയിച്ചു; ചില തീരുമാനങ്ങൾ ഹൃദയങ്ങളിൽ പുതിയ പ്രതിജ്ഞകളായി മാറി. Y’s Men Service Club of New York ഉം Kerala Times Entertainments ഉം സംയുക്തമായി നേതൃത്വം നൽകിയ പരിപാടിയ്ക്ക്, മുഖ്യ കോർഡിനേറ്ററും Different Arts Centre ന്റെ അഡ്വൈസറി ബോർഡ് മെമ്പറും ആയ ശ്രീ പോൾ കറുകപ്പള്ളിൽ, അധ്യക്ഷത വഹിച്ചു. റെവ. പോൾ രാജന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ നോവ ജോർജ്ജ് സ്വാഗതവും, Different Arts Centre അഡ്വൈസറി ബോർഡ് മെമ്പർ ആയ ഡോ. ബേബി സാം സാമൂവൽ ആശംസകളും അർപ്പിച്ചു. ശ്രീ അലക്‌സ് തോമസ് ആണ് പരിപാടിയുടെ നിയന്ത്രണം നിർവഹിച്ചത്. MCUBEയുടെ ന്റെ മൂന്ന് ഘടകങ്ങൾ – Magic, Melody, Message — വെവ്വേറെ നിൽക്കുന്ന അനുഭവങ്ങളായിരുന്നില്ല പരസ്പരം ലയിച്ചുചേർന്നവയായിരുന്നു. മാജിക് വിസ്മയിപ്പിച്ചു. സംഗീതം ഹൃദയത്തെ തൊട്ടു. സന്ദേശങ്ങൾ മനസ്സാക്ഷിയെ ഉണർത്തി.

ഭിന്നശേഷിക്കാരായ മനുഷ്യരുടെ കഴിവുകളെയും അവകാശങ്ങളെയും സ്വപ്നങ്ങളെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കാസർഗോഡിൽ ഒരുങ്ങുന്ന International Institute for People with Disabilities (IIPD) എന്ന മഹത്തായ പദ്ധതിക്ക് പിന്തുണ നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. മാജിക്കിന്റെ ലോകത്ത് പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്റെ നേട്ടങ്ങളെല്ലാം ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ശ്രീ. ഗോപിനാഥ് മുതുകാടിന്റെ ജീവിതം , ആത്മ സമർപ്പണത്തിന്റെ മാതൃകയായി. Different Art Centre (DAC) വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക-തൊഴിൽ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത അനുഭവമാണ് IIPD എന്ന വലിയ സ്വപ്നത്തിന് പ്രചോദനം.

ഒരു കൊച്ചു പെൺകുട്ടിയുടെ വാക്കുകൾ പരിപാടിയുടെ വികാരനിർഭരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു, സാറാ തോമസ് എന്ന കൊച്ചു പെൺകുട്ടി വേദിയിലെത്തി നടത്തിയ പ്രഖ്യാപനം: ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും, തനിക്ക് ലഭിച്ച സമ്പാദ്യമൊക്കെ ഇത്തരത്തിലുള്ള കുട്ടികൾക്കായി മാറ്റിവയ്ക്കും എന്നുമുള്ള സാറയുടെ വാക്കുകളെ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ആ കൊച്ചു പെൺകുട്ടിയോടൊപ്പം മറ്റനേകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ദൗത്യത്തിനൊപ്പം നിൽക്കാനുള്ള തങ്ങളുടെ ഉറച്ച സന്നദ്ധത പ്രഖ്യാപിച്ചു. IIPDയുടെ നിർമാണത്തിനായി ഭൂമി സംഭാവന ചെയ്ത അന്തരിച്ച എം. കെ. ലൂക്കാ സാറിനെയും ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.

ഓണത്തിന്റെ ആഘോഷവേളയിൽ നടന്ന MCUBE, ആഘോഷങ്ങളുടെ സന്തോഷത്തിനൊപ്പം സമൂഹത്തിന്റെ വിളുമ്പിൽ നിൽക്കുന്ന മനുഷ്യരെയും ചേർത്തുപിടിക്കണമെന്ന് ഓർമിപ്പിക്കുന്നതായിരുന്നു. MCUBE ഒരു കലാ പരിപാടി മാത്രമായിരുന്നില്ല ഒരിക്കലും മായാത്ത അനുഭവമായിരുന്നു കണ്ണ് നിറഞ്ഞ്. മനം നിറഞ്ഞ് മാത്രം ഓരോ വ്യക്തിയും മടങ്ങിപ്പോയ മനോഹരമായൊരു സന്ധ്യ.

 വാർത്ത: ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ