Saturday, August 22, 2026
Homeഅമേരിക്കനാടിനെ നടുക്കി ദുരന്തം: ബഹ്‌റൈനിൽ തീപിടിത്തത്തിൽ അമ്മയും മൂന്ന് പിഞ്ചുമക്കളും മരിച്ചു

നാടിനെ നടുക്കി ദുരന്തം: ബഹ്‌റൈനിൽ തീപിടിത്തത്തിൽ അമ്മയും മൂന്ന് പിഞ്ചുമക്കളും മരിച്ചു

പ്രസാദ് തീയാടിക്കൽ

മനാമ: ബഹ്‌റൈനിലെ അൽ റാംലി ഹൗസിങ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസ്സുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസ്സുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.

ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.

തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസ്സൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.

ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്‌റൈൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ