കുണ്ടറ കസ്റ്റഡി മർദന ആരോപണത്തിൽ സിപിഒ ശ്രീജിത്തിന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും മെമ്മോ നൽകും.
ജൂൺ 16ന് കുണ്ടറ സ്വദേശിയായ സിയാദിനെ 13 വയസുള്ള വിദ്യാർത്ഥിയെ കാണാനില്ലെന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൊട്ടടുത്ത ദിവസം വിദ്യാർത്ഥിയെ കണ്ടെത്തിയതിനെ തുടർന്ന് സിയാദിനെ വിട്ടയച്ചു. എന്നാൽ പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിയാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് ചികിത്സയിലിരിക്കെയാണ് സിയാദ് മരിച്ചത്. പൊലീസ് മർദനമാണ് സിയാദിൻ്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളുടെ പരാതി.
മകൾ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. സിയാദിനെ കസ്റ്റഡിയിൽ വെച്ച് മർദിച്ചിട്ടില്ല എന്നാണ് പൊലീസ് വിശദീകരണം.
പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതിന് ശേഷം സിയാദിനെ മറ്റാരോ മർദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. സിയാദിൻ്റെ മരണം ഹെപ്പറ്റൈറ്റിസ് മൂലമാണ് എന്നാണ് റിപ്പോർട്ട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർന്നുനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
മരണം ഹെപ്പറ്റൈറ്റിസ് മൂലമാണെന്നാണ് പോസ്റ്റ്മോർട്ട റിപ്പോർട്ടിലെ പ്രാഥമിക വിവരം. സിയാദിനെ നാട്ടിലെ യുവാവ് മർദിച്ചു എന്ന് സിയാദ് തന്നെ വിളിച്ചു പറഞ്ഞിരുന്നു എന്ന് ബന്ധുവിൻ്റെ മറ്റൊരു മൊഴിയും പോലീസിൻ്റെ പക്കൽ അതേസമയം സിയാദിനെ കസ്റ്റഡിയിൽ എടുക്കാൻ കാരണമായ പരാതി നൽകിയ പെൺകുട്ടിയുടെ പ്രതികരണം കസ്റ്റഡി മർദനം ശരിവയ്ക്കുന്നതാണ്. വാഹനത്തിൽ വെച്ച് പോലീസ് സിയാദിനെ തുടരെ അടിച്ചു എന്നാണ് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.



