കൊല്ലം :ശാസ്താംകോട്ട പതാരത്തുള്ള വീട്ടുമുറ്റത്ത് വച്ച് അണലിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു കശുവണ്ടി ഫാക്ടറിയിൽ ജോലിക്കു പോകാൻ കുളിച്ച ശേഷം കുളി മുറിയിൽ നിന്നും പുറത്തേക്കിറങ്ങവേ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ശൂരനാട് തെക്ക് പതാരം ഇരവിച്ചിച്ചിറ പടിഞ്ഞാറ് പുല്ലൻമ്പിള്ളിൽ പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ അനിൽകുമാറിൻ്റെ ഭാര്യ പ്രസന്നകുമാരി (54) ആണ് മരിച്ചത്.
കഴിഞ്ഞ 14 നാണ് അണലിയുടെ കടിയേറ്റത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 9ന് ശേഷമാണ് മരണം സംഭവിച്ചത്.മക്കൾ:അഞ്ജു കൃഷ്ണൻ, അഖിൽ കുമാർ.മരുമകൻ: മണികണ്ഠൻ.



