Saturday, June 20, 2026
Homeഅമേരിക്കസീക്ക യുഎഇ സമ്മർ ഇവൻ്റ് സംഘടിപ്പിച്ചു,

സീക്ക യുഎഇ സമ്മർ ഇവൻ്റ് സംഘടിപ്പിച്ചു,

അജ്മാൻ: സീക്ക യുഎഇ യുടെ 2026 ലെ ആദ്യത്തെ കുടുംബസംഗമമായ ” സീക്ക സമ്മർ ഇവൻ്റ് 2026″ കലാ മികവുകൊണ്ടും, അതിലേറെ ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

കലാകായിക സാംസ്ക്കാരിക സാമൂഹിക രംഗത്ത് യുഎഇ യിൽ ഇരുപത്തിനാല് വർഷത്തെ പാരമ്പര്യവുമായി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന സംഘടനയാണ് സീക്ക. കേരളത്തിൻ്റെ വടക്ക് മുതൽ തെക്കുവരെയുള്ള നിരവധി അംഗങ്ങളെ അണിനിരത്തി ഒന്നിച്ച് ഒരു കുടുംബമായി മുന്നോട്ട് പോകുന്ന സംഘടനയാണിത്. എല്ലാ വർഷവും കുടുംബാംഗങ്ങൾക്കായി പലവിധ പരിപാടികളാണ് സീക്ക സംഘടിപ്പിക്കാറുള്ളത്. പ്രവാസ ജീവിതത്തിൻ്റെ ചൂടും തണുപ്പും അതോടൊപ്പം വിവിധ തരം മാനസീക സംഘർഷങ്ങളും അനുഭവിച്ചു കടന്നുപോകുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുമയുടെ തണലിൽ ആഘോഷത്തിൻ്റെ നിറ നിലാവ് കാണാൻ സീക്ക അവസരമൊരുക്കുന്നു.

14/06/2026 ഞായറാഴ്ച്ച അജ്മാനിലെ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സീക്ക സമ്മർ ഇവൻ്റ് 2026 ൽ സെക്രട്ടറി സജീവൻ കെ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സംഘടന പ്രസിഡണ്ട് രാജൻ പിവിഎൻ നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. സെക്രട്ടറി സജീവൻ കെ, വൈസ് പ്രസിഡണ്ട് പ്രമോദ് ടിവി, പ്രോഗ്രാം കൺവീനർ മണി പിടി, വനിതാ വിഭാഗം കോർഡിനേറ്റർ ബബിത നാരായണൻ കൂടാതെ മറ്റ് മുഴുവൻ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പ്രത്യേകം കലാപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ചിത്രരചന, കളറിംഗ്, ക്ലേമോഡലിംഗ്, കവിതാലാപനം, മെമ്മറി ടെസ്റ്റ്, ഡാൻസ് മത്സരങ്ങൾ, ഫേഷൻ ഷോ, പായസം പ്രസൻ്റേഷൻ, തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു.

കൂടാതെ, ഇരുപത്തി മൂന്ന് വർഷത്തെ യുഎഇ പ്രവാസ ജീവിതം മതിയാക്കി വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് യാത്രയാകുന്ന സീക്കയുടെ നിലവിലെ അധ്യക്ഷൻ രാജൻ പിവിഎന്നിനും, വനിതാവിഭാഗം കൺവീനറും എക്സിക്യൂട്ടീവ് അംഗവുമായ അദ്ദേഹത്തിൻ്റെ ഭാര്യ ബീന രാജനും പ്രൗഢ ഗംഭീരമായ യാത്രയയപ്പും പരിപാടിയിൽ വച്ച് നൽകുകയുണ്ടായി. സീക്കയുടെ മുൻ പ്രസിഡണ്ടും നിലവിലെ പ്രോഗ്രാം കൺവീനറുമായ മണി പിടി പൊന്നാടയണിയിക്കുകയും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീനി കിഴക്കയിൽ മൊമെൻ്റോയും നൽകി രാജൻ പിവിഎന്നിനെ ആദരിച്ചപ്പോൾ, വനിതാ വിഭാഗം കോർഡിനേറ്ററും എക്സിക്യൂട്ടീവ് അംഗങ്ങളുമായ ബബിത നാരായണൻ, ഷൈനി രവീന്ദ്രൻ എന്നിവർ ചേർന്ന് ബീന രാജന് പൊന്നാടയും മൊമെൻ്റോയും നൽകി.

സീക്കയുടെ മുഴുവൻ മെമ്പർമാർക്കും വേണ്ടി മുൻ പ്രസിഡണ്ടും മെമ്പറുമായ സുരേഷ് കെവി , നിലവിലെ കമ്മറ്റിക്കുവേണ്ടി എക്സിക്യൂട്ടീവ് അംഗം ജയരാജ് കെ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. രാജൻ പിവിഎൻ, ഭാര്യ ബീന രാജൻ എന്നിവർ മറുമൊഴിയും രേഖപ്പെടുത്തി. സമ്മർ ഇവൻ്റ് 2026 ൻ്റെ മികച്ച വിജയത്തിനായി അണിയറയിലും അരങ്ങിലും പ്രവർത്തിച്ച മുഴുവൻ കമ്മിറ്റി ഭാരവാഹികൾക്കും അതിലേറെ ആവേശത്തോടെ പരിപാടി അവതരിപ്പിച്ചും. അത്യധികം സന്തോഷത്തോടെ പരിപാടി വീക്ഷിച്ചു കൊണ്ടും സീക്കയെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ ഒത്തിരി ഒത്തിരി സ്‌നേഹത്തോടെ നന്ദി രേഖപ്പെടുത്തുന്നതായി ജോയിൻ്റ് ട്രഷറർ പ്രജിത്ത് അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു കൊണ്ട് പരിപാടി പര്യവസാനിച്ചു.

റിപ്പോർട്ടർ,
രവി കൊമ്മരി,
മലയളി മനസ്സ് USA ന്യൂസ്,
യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com