തിരുവനന്തപുരം : ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വ്യാജ ടി വി ആപ്പുകൾ വഴി പണം തട്ടുന്നതായി മുന്നറിയിപ്പുമായി കേരള പൊലീസ്. ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നതാണ് പത്രക്കറിപ്പിലൂടെ കേരള പൊലീസിൻ്റെ മുന്നറിയിപ്പ്. നൽകിയത്.
ഫേസ്ബുക്ക്, ഇൻസ്റ്റോൾഗ്രാം, ടെലഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ്, തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “FIFA World Cup ലൈവ് ഫ്രീ, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം OTT ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ പരസ്യമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ പ്ലാസ്റ്റിക് ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നാണ് മുന്നറിയിപ്പ്.
അത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ “അപ്‌ഡേറ്റ് ആവശ്യമാണ്”, “സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കുക”, “സേവനം പ്രവർത്തനക്ഷമമാക്കുക” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിൻ്റെ പ്രവേശനക്ഷമത സേവനം, സ്‌ക്രീൻ ഓവർലേ, നോട്ടിഫിക്കേഷൻ ആക്‌സസ് തുടങ്ങിയ എല്ലാ അനുമതികളും സുരക്ഷാ സംവിധാനങ്ങളും ദുർബലപ്പെടുത്തി, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ ആപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു. ഇതിലൂടെ ഫോണിൻ്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈ വശപ്പെടുത്തി UPI ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നതായി മുന്നറിയിപ്പ് നൽകുന്നു.



