Sunday, June 14, 2026
Homeകേരളംഐപിഎസ് തലപ്പത്ത് അഴിച്ചുപണി: പി വിജയന് ക്രമസമാധാന ചുമതലയുളള എഡിജിപിയായി നിയമനം

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി: പി വിജയന് ക്രമസമാധാന ചുമതലയുളള എഡിജിപിയായി നിയമനം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. പി വിജയന് ക്രമസമാധാന ചുമതലയുളള എഡിജിപിയായാണ് നിയമനം. എസ് ശ്രീജിത്തിനെ ജയില്‍ മേധാവിയായി നിയമിച്ചു. എച്ച് വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക.

ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് വെങ്കടേഷിനെ മാറ്റി. ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായും അരുണ്‍ ബി കൃഷ്ണയെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. ഇന്റലിജന്‍സ് ഐജി ആയി ആര്‍ നിശാന്തിനിയ്ക്കാണ് നിയമനം.

ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. എ പി ഷൗക്കത്തലിയാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. കെ കാര്‍ത്തിക്കിനെ തൃശൂര്‍ ഡിഐജി ആയി നിയമിച്ചു. യതീഷ്ചന്ദ്ര ഐപിഎസിനെ എറണാകുളം റേഞ്ച് ഡിഐജിയായും മെറിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയായും നിയമിച്ചു.

ബി വി വിജയ ഭാരത് റെഡ്ഡിയാണ് പുതിയ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായും വിഷ്ണു പ്രദീപ് ടി കെയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായും അബ്ദുള്‍ റാഷി എയെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായും എസ് ദേവ മനോഹറിനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിധിന്‍രാജിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. ബി കൃഷ്ണകുമാറിനെയാണ് റെയില്‍വേ എസ്പിയായി നിയമിച്ചത്.

പ്രശാന്തന്‍ കാണി ബി കെയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഷാജി സുഗുണനാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി. മുഹമ്മദ് നദീമുദ്ദീനെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായും ഉമേഷ് ഗോയലിനെ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായും ഡോ. നസീം എയെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായും മോഹന ചന്ദ്രനെ കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പിയായും അനുജ് പാലിവാലിനെ പൊലീസ് ആസ്ഥാനത്തെ എഐജിയായും ഫറാഷ് ടിയെ എറണാകുളം കോസ്റ്റല്‍ പൊലീസ് എഐജിയായും സി എസ് ഷാഹുല്‍ ഹമീദിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് 1 എസ്പിയായും നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com