കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടികയിൽ മൊത്തം 77 പേരുണ്ടെന്നും ഇതിൽ 58 പേര് ആരോഗ്യപ്രവർത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
14 പേര് ബന്ധുക്കളുടെ രോഗിയുടെ ബന്ധുക്കളാണ്. സമ്പര്‍ക്ക പട്ടികയില്‍ പെട്ട രണ്ട് പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിപ്പെട്ടവരെന്നും കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
രോഗം പകരുന്നത് വവ്വാലിൽ നിന്നെന്ന് സംശയിക്കുന്നതായും കെ മുരളീധരൻ പറഞ്ഞു. മെയ് മുതൽ സെപ്റ്റംബർ വരെ വവ്വാലുകളുടെ പ്രജനന കാലമാണ്. രോഗബാധിതനായ വ്യക്തി ഗോഡൗൺ വൃത്തിയാക്കിയപ്പോൾ വവ്വാലിൻ്റ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. കൂടെയൊരു സഹായി ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു. നിപയെ പറ്റി പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പറഞ്ഞത് ഇപ്പോൾ ബാധകമല്ലെന്നും ആരോഗ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിഗെല്ല ബാധയുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു. തിരുവനന്തപുരത്ത് 6 കേസ് പൊസിറ്റീവ്. വയനാട് 9, കൊല്ലം 2, കോഴിക്കോട് 3, 7 പേരുടെ ടെസ്റ്റ് ഫലം വരാനുണ്ട് – ആരോഗ്യമന്ത്രി വ്യക്തമാക്കി. 47 പേർഷിഗെല്ല ലക്ഷണങ്ങളോടെ വയനാട്ടിൽ ചികിത്സ തേടിയ ടെസ്റ്റ് ഫലം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു നിപയും ഷിഗല്ലയും ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു. ഷിഗെല്ല ബാധയിൽ ഹോട്ടലിൽ പരിശോധന കർഷണമാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനയിൽ തൃപ്തിയില്ല. പരിശോധിച്ച കടകളുടെ എണ്ണം അടക്കം നൽകണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.



