Monday, July 6, 2026
Homeകേരളം'പിന്മാറ്റമല്ല,പുരുഷ മേധാവിത്വം, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനം'; 'അമ്മ'യിൽ നിന്ന് രാജി വെച്ച് രേവതിയും, പത്മപ്രിയയും

‘പിന്മാറ്റമല്ല,പുരുഷ മേധാവിത്വം, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനം’; ‘അമ്മ’യിൽ നിന്ന് രാജി വെച്ച് രേവതിയും, പത്മപ്രിയയും

അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ല രാജിയെന്ന് പ്രതികരണം. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെടുത്തിയെന്ന് വിമർശനം. പടയിറങ്ങൽ പിന്മാറ്റം അല്ല ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണെന്ന് നടിമാരുടെ സമൂഹമാധ്യമ പോസ്റ്റ്.

ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി സംഘടനയിൽ പോരാടി. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്ന് നടിമാർ പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ആയിരുന്നു. പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും തിരിച്ചുവന്നു. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികൾ അല്ല വിശ്വാസ യോഗ്യതയാണെന്നും താരങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

അഭിനേതാക്കളുടെ സംഘടന അമ്മയിൽ ചേരിപ്പോർ തുടരുന്നതിനിടെയാണ് താരങ്ങളുടെ രാജി. രാഷ്ട്രീയ ആരോപണങ്ങളിലേക്കും സാമ്പത്തിക ക്രമക്കേടിലേക്കും കടന്ന അംഗങ്ങൾ. ശ്വേത മേനോൻ കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ സാധ്യത. അപമാനിക്കാൻ ശ്രമം തുടങ്ങിയത് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെയാണെന്ന് ശ്വേത മേനോൻ ആരോപിച്ചു. നടി അൻസിബയുടെ പരാതിയിൽ അമ്മ മുൻ വൈസ് പ്രസിഡൻ്റ് ലക്ഷ്മി പ്രിയക്കെതിരെ ഉടൻ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com