Sunday, June 14, 2026
Homeകേരളംമലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അഫ്നാൻ എന്നിവരാണ് മരിച്ചത്.

സ്കൂൾ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും. കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com