Saturday, October 3, 2026
Homeകേരളംരാമപുരം മേഖലയിൽ കുട്ടികളെ ലക്ഷ്യമിട്ട് സംശയാസ്പദ സംഘം സജീവം; ജാഗ്രത നിർദ്ദേശം.

രാമപുരം മേഖലയിൽ കുട്ടികളെ ലക്ഷ്യമിട്ട് സംശയാസ്പദ സംഘം സജീവം; ജാഗ്രത നിർദ്ദേശം.

രാമപുരം: മേഖലയിൽ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് സംശയാസ്പദ സംഘം സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും മാതാപിതാക്കളും ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിൽ രാമപുരം പ്രദേശത്തെ നിരവധി അംഗൻവാടികളിൽ അന്യരായ ആളുകൾ എത്തി അന്വേഷണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമുള്ളവരാകാമെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. ഇതിനെ തുടർന്ന് മാതാപിതാക്കളും അംഗൻവാടി ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകപ്പെട്ടിട്ടുണ്ട്.

സംശയാസ്പദ സംഘം ഡസ്റ്റർ, ഐ20, ഒമ്നി വാൻ തുടങ്ങിയ വാഹനങ്ങളിൽ പ്രദേശത്ത് സഞ്ചരിക്കുന്നതായി നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ പോലീസ് അടിയന്തരമായി ഇടപെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

പൊതുജനങ്ങൾ അന്യരായ ആളുകളെയും സംശയാസ്പദമായ വാഹനങ്ങളെയും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ