Saturday, May 23, 2026
Homeഅമേരിക്കശുഭചിന്ത - (138) പ്രകാശഗോപുരങ്ങൾ - (114) ✍പി.എം.എൻ. നമ്പൂതിരി

ശുഭചിന്ത – (138) പ്രകാശഗോപുരങ്ങൾ – (114) ✍പി.എം.എൻ. നമ്പൂതിരി

താഴെനിന്നുതന്നെ തുടങ്ങുക

ചില വ്യവസായ – വാണിജ്യ പ്രമുഖർ മക്കളെ, താഴ്ന്ന സ്ഥാനങ്ങളിൽ ജോലിക്കു വെച്ചാൽ അത് തനിക്ക് അപമാനകരമെന്നു കരുതി ഉയർന്ന തസ്തികകളിൽ ജോലിക്ക് വെയ്ക്കുന്നത് നാം കാണുന്ന താണ്. എന്നാൻ ഇതിനു കടകവിരുദ്ധമായി ഫോർഡ്, റോക്ക് ഫെല്ലർ തുടങ്ങിയ വൻ വ്യവസായപ്രമുഖർ, തങ്ങളുടെ മക്കൾ കുടുംബ സ്ഥാപനങ്ങളിൽ സാധാരണ തൊഴിലാളിയായിത്തന്നെ പ്രവർത്തനം തുടങ്ങണമെന്നും -അതും മറ്റുള്ളവരേക്കാൾ കടുത്ത ശിക്ഷണത്തിൽ – ശഠിച്ചിരുന്നു. ഉദ്യോഗക്കയറ്റം കഴിവിനെ മാത്രം ആശ്രയിച്ചാണ് നൽകിയിരുന്നത്. അതിനുള്ള മാനദണ്ഡങ്ങളാകട്ടെ മറുള്ളവർക്കുള്ളതിനേക്കാൾ കടുത്തതുമായിരുന്നു.

ആദ്യംതന്നെ ഉന്നതപദവിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥൻ, സ്ഥാപനത്തിൻ്റെ താഴത്തെ തട്ടുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അജ്ഞനായിരിക്കും. അതുകൊണ്ടുതന്നെ മറ്റു ജോലിക്കാരെ ആശ്രയിക്കേണ്ടതായി വരുന്നു.ഇത് സ്ഥാപനത്തിൻ്റെ മൊത്തം സംവിധാനം ശിഥിലമാക്കുന്നതിനും പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതിനും കാരണമാകുന്നു. ദുർവ്യയവും നെറികേടും കൊടുകാര്യസ്ഥതയും ഒക്കെയായിരിക്കും അതിൻ്റെ ഫലം.കൂടാതെ വിനാശകരമായ സാമ്പത്തികബാദ്ധ്യതകളും.

എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ ഭരണ നിയന്ത്രണം കയ്യാളുന്നതിനു മുൻപ് അതാതു സ്ഥപനങ്ങളുടെ പ്രവർത്തനത്തിൻ്റെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായി പഠിക്കുന്നു. അത്, എന്തെങ്കിലും വീഴ്ച്ചകളോ കുറവുകളോ അവിടെയുണ്ടെങ്കിൽ അവ മനസ്സിലാക്കുന്നതിനും തിരുത്തുന്നതിനും അവരെ സഹായിക്കുന്നു. എല്ലാ ജോലിക്കാരിലും, അവരുടെ ജോലിയിലും ശരിയായ നിയന്ത്രണം ഉള്ളതിനാൽ അവിടെയുള്ള സ്ഥാപനങ്ങൾ താരതമ്യേന കാര്യക്ഷമമായും സുഗമമായും പ്രവർത്തിക്കുന്നു.

പല ചെറുപ്പക്കാരും വിദ്യാഭ്യാസം കഴിഞ്ഞയുടനെത്തന്നെ പ്രത്യേകിച്ച് മുൻപരിചയമൊന്നുമില്ലാത്ത തൊഴിൽ സംരംഭങ്ങളിലേക്ക് എടുത്തു ചാടാറുണ്ട്. ഉദാഹരണത്തിന് പത്രപ്രവർത്തനത്തിൽ പ്രായോഗിക പരിശീലനമൊന്നും ഇല്ലാത്ത പലരും പത്രപ്രസിദ്ധീകരണത്തിനു മുതിരാറുണ്ട്. പത്രരംഗത്തെ നെപ്പോളിയൻ എന്നറിയപ്പെടുന്ന നോച്ച് ക്ലിഫ് പ്രഭു – അദ്ദേഹം മരിക്കുന്ന സമയത്ത് 56 ദശലക്ഷം കോപ്പി കളോടെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ പത്രമായിരുന്ന ടൈംസ് ഉൾപ്പെടെ 110 പത്രമാസികകൾ ഉൾക്കൊള്ളുന്ന ഒരു വലിയ പത്രസാമ്രാജ്യത്തിൻ്റെ അധിപനായിരുന്നു. അദ്ദേഹം പത്രപ്രവർത്തനം തുടങ്ങിയത് പത്രവിതരണക്കാരനും കമ്പോസിറ്ററും ഒക്കെയായിട്ടായിരുന്നു. തൻ്റെ പ്രതാപകാലത്ത് കുട്ടികൾ മൺകൊട്ടാരങ്ങൾ ഉണ്ടാക്കുകയും തകർക്കുകയും ചെയ്തിരുന്ന ലാഘവത്തോടെ സർക്കാരുകളെ അവരോധിക്കാനും തകർക്കാനും തക്ക കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ആസ്ക്വിത്തിനെ ഇംഗ്ലണ്ടിൻ്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നിർബന്ധപൂർവ്വം രാജിവെപ്പിച്ച്, ലോയ്ഡ് ജോർജ്ജിനെ ആസ്ഥാനത്ത് അദ്ദേഹം അവരോധിച്ചു. സത്യത്തിൽ ലോയ്ഡ് ജോർജ്ജ് ബഡ്ജറ്റ് നിർമ്മിക്കുന്നതിനെക്കുറിച്ചുപോലും നോച്ച് ക്ലിഫുമായി ചർച്ച തടത്താറുണ്ടായിരുന്നു.

അതുപോലെ കമ്പ്യൂട്ടറുകൾ നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു അമേരിക്കൻ യുവാവ് ആദ്യം ചെയ്തത് സൈബർനെറ്റിനെക്കുറിച്ച് വിശദമായി പഠിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ വ്യവസായസംരംഭം അനേക ദശലക്ഷം ഡോളറിൻ്റെ ആസ്തിയു അനേകായിരം തൊഴിലാളികളുമായി വളർന്നുവന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ, മാതാപിതാക്കൾ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കുന്ന ത്ര ലാഘവത്തോടെ, നമ്മുടെ നാട്ടിൽ വിദ്യാലയങ്ങളിൽനിന്നും പുറത്തിറങ്ങിയാൽ ഉടനെ തന്നെ മാതാപിതാക്കൾ ഒരു വ്യവസായിക പദ്ധതിയോ, അത് അനുഭവിക്കാനുള്ള മൂലധനമോ സമ്മാനിക്കുന്നു.

ഭരണനിർവ്വണം ആവശ്യമായ ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നവർ എയർകണ്ടീഷൻ മുറികളുടെ ശീതളസുഖങ്ങളിൽ സ്വയം അവരോധിക്കുന്നതിന് മുൻപ് ആ സ്ഥാപനത്തിൻ്റെ മുഴുവൻ ഘടനയും സ്വഭാവവും പഠിക്കുന്നതു നന്നായിരിക്കും. സ്വകാര്യ മേഖലയിലെ വൻകിട സ്ഥാപനങ്ങൾ പുതിയ ഉദ്യോഗസ്ഥരെ ഒരു പ്രവേശന പഠന പദ്ധതിക്ക് വിധേയരാക്കാറുണ്ട്. പൊതുവേ ഉന്നതോേദ്യോഗസ്ഥരായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നവർ താഴെയുള്ള ജോലിക്കാരെ പുച്ഛത്തോടെ കാണുന്നത് പലപ്പോഴും കണ്ടാറുണ്ട്.

ആഴവും പരപ്പുമാർന്ന അനുഭവങ്ങളുള്ള ഒരാൾക്ക് നല്ല ഒരു ഭരണാധികാരിയാകാൻ പറ്റുമെന്ന് ഉറപ്പായിത്തന്നെ പറയാവുന്നതാണ്. തീർത്തും അന്യമായ ഒരു മണ്ണിലേയ്ക്ക് പറിച്ചുനടപ്പെടുന്നതിനു മുൻപ് നമ്മുടെ കാൽച്ചുവട്ടിലുള്ള ഭൂമിയെക്കുറിച്ച് വിശദമായി അറിയുന്നതായിരിക്കും ബുദ്ധി.

ഒരു കുതിപ്പിന് മുകളിലെത്തുന്നതിനേക്കാൾ നല്ലത് ഓരോ പടികളായി കയറുന്നതുതന്നെയല്ലേ?

പി.എം.എൻ. നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com