Saturday, May 23, 2026
Homeഅമേരിക്ക'അശ്ലീലമാകുന്ന സബ്സ്ക്രിപ്ഷൻ കൺടെന്റുകൾ' ✍സുബി വാസു നിലമ്പൂർ എഴുതുന്ന... "ഇന്നലെ-ഇന്ന്-നാളെ"

‘അശ്ലീലമാകുന്ന സബ്സ്ക്രിപ്ഷൻ കൺടെന്റുകൾ’ ✍സുബി വാസു നിലമ്പൂർ എഴുതുന്ന… “ഇന്നലെ-ഇന്ന്-നാളെ”

ഒരുകാലത്തു കേരളത്തിൽ വസ്ത്രസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ആയിരുന്നു. അതായതു ശരിയായി വസ്ത്രം ധരിക്കാനും,മാറു മറക്കാനമുള്ള സമരങ്ങൾ. മാറുമറക്കാനും, മേൽമുണ്ട് ധരിക്കാനും പോരാടിയ ഒരു ജനത നമുക്ക് മുന്നിലുണ്ടായിരുന്നു. അതിനു വേണ്ടി സാഹസമെടുത്തവരെ കോമാളിയാക്കികൊണ്ട് വസ്ത്രമുരിയുന്ന കാഴ്ച്ചയാണ്‌ എവിടെയും. വസ്ത്രം എന്റെ ഇഷ്ടമാണ് സ്വാതന്ത്ര്യമാണെന്ന് എന്ന് പറഞ്ഞുകൊണ്ട് പൊതു ഇടങ്ങളിൽ കുട്ടി വസ്ത്രങ്ങൾ ധരിച്ചു പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികൾ അവർക്കു പിന്നാലെ ക്യാമറ തൂക്കി നടക്കുന്ന കുറച്ചു പേര്. അവരെ അനുകരിച്ചു കൊണ്ട് എക്സ്പോസ് വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന പെൺകുട്ടികൾ അതൊരു സാഹസമാക്കി വൈറൽ ആക്കാൻ കുറച്ചു യൂട്യൂബ്ഓളികൾ!. ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാനും വരുമാനം നേടാനും ഏറ്റവുമെളുപ്പത്തിൽ ഇത്തരത്തിലുള്ള വസ്ത്രധാരണം കൊണ്ട് സാധിക്കുന്നു.

അതിവിശാലമായ ഒരു പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ. നമ്മൾ ഒരു ചെറിയ പോസ്റ്റിട്ടാൽ പോലും ലക്ഷക്കണക്കിന് ആളുകളിലേക്ക് അത് എത്തുകയും അതിന്മേലുള്ള പ്രതികരണങ്ങൾ നമുക്ക് കിട്ടുകയും ചെയ്യുന്നു.
ഒരു ചെറിയ സംഭവം മതി സോഷ്യൽ മീഡിയയിൽ കത്തിക്കയറാൻ. നമ്മുടെ ഫീഡിൽ വരുന്ന ഓരോ വീഡിയോകളും എടുത്തു നോക്കിയാൽ മതി അതിന്റെ കാഴ്ചക്കാരു റീച്ചുകളും എത്രയാണെന്ന്. സെക്കൻഡുകൾകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കത്തിക്കുന്ന ഒരുപാടു കണ്ടന്റ് ക്രീയേറ്റർമാരുണ്ട്, അവർക്കു റീച്ച് കിട്ടാൻ സപ്പോർട്ട് വീഡിയോ ചെയ്യുന്നവരും ഒരുപാടു ഉണ്ട്.

ഒരുപാട് ആളുകൾ ഇന്ന് സോഷ്യൽ ഉപയോഗിച്ചുകൊണ്ട് വരുമാനം നേടുന്നവരാണ്. കണ്ടന്റ് മോണിറ്റററൈസഷൻ വന്നതോടെ പലരും ഒരുപാടു വീഡിയോകൾ ഇടുന്നുണ്ട് ആളുകൾ പെട്ടന്ന് ശ്രദ്ധിക്കുന്ന, പെട്ടന്ന് റീച്ച് കിട്ടുന്ന തരത്തിലുള്ള കണ്ടന്റ് കണ്ടെത്തുക എന്നത് പലർക്കും ടാസ്ക് ആണ്. സോഷ്യൽ മീഡിയ
ഉപകാരപ്രദമായ രീതിയിൽ പല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. ബിസിനസ് മേഖലയിലുള്ളവർക്ക് ഇത്തരം പ്ലാറ്റഫോമുകൾ അനുഗ്രഹമാണ്. ഒരുപാട് ഓൺലൈൻ സ്മാർട്ടഅപ്പുകൾ ഉണ്ടായിട്ടുണ്ട്. പ്രോഡക്റ്റ് വിൽപ്പനക്കും, വാങ്ങുന്നതിനും പരസ്യങ്ങൾക്കും എല്ലാംകൊണ്ടും നല്ലൊരു പ്ലാറ്റഫോം തന്നെയാണ് സോഷ്യൽ മീഡിയകൾ.

ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുകയാണെങ്കിൽ ഏറ്റവും നല്ല രീതിയിൽ വരുമാനം വർധിപ്പിക്കാനും, തൊഴിൽ കണ്ടെത്താനും പറ്റുന്ന ഒന്നാണ് സോഷ്യൽ മീഡിയ. നമ്മുടെ വിനോദത്തിനും, വിജ്ഞാനത്തിനും ബിസിനസിനും, തുടങ്ങി എല്ലാ കാര്യങ്ങൾക്കും സോഷ്യൽ മീഡിയ അത്യന്താപേക്ഷിതമായ ഒന്ന് തന്നെയാണ്. നമ്മുടെ സൗഹൃദങ്ങളും നമ്മുടെ സ്നേഹബന്ധങ്ങളും ഇതിൽ തന്നെയാണിപ്പോൾ. ഒരു മൊബൈൽ കയ്യിലുണ്ടെങ്കിൽ നമ്മൾ ഒറ്റക്കല്ല എന്നൊരു തോന്നൽ വരെ ഇന്ന് ഉണ്ടായിട്ടുണ്ട്. കാരണം ഒരുപാട് ഫ്രണ്ട്സുകൾ, ഒരു മെസ്സേജ് ഇട്ടാൽ ഓടിവരാൻ, ഒരു അത്യാവശ്യം വന്നാൽ ചോദിക്കാൻ, പറയാൻ, ഒന്ന് കാണാതായാൽ അന്വേഷിച്ച് വരാൻ ഒരുപാട് ആളുകൾ നമുക്കുണ്ട് എന്നൊരു തോന്നലുണ്ട്.

അത്തരത്തിൽ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരു പ്ലാറ്റ്ഫോമിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? കണ്ടന്റ് മോണിറ്ററൈസെഷൻ വന്നതോടുകൂടി പല പ്രൊഫൈലുകളിലും പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
നേക്കഡ് ആയിട്ടുള്ള ഒരുപാടു വീഡിയോകൾ നമ്മുടെ ഫീഡിൽ വരുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ തൊട്ട് വീട്ടമ്മമാർ വരെ സ്വയം തുണിയുരിഞ്ഞു പൈസ ഉണ്ടാക്കാൻ കാട്ടി കൂട്ടുന്ന പരാക്രമങ്ങൾ!

നമ്മുടെ സദാചാര ബോധങ്ങളെ, സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പെൺകുട്ടികൾ കാട്ടിക്കൂട്ടുന്ന അശ്ലീല തമാശകൾ, അശ്ലീല കമൻറുകൾ, അശ്ലീലസാഹിത്യം, ഇതൊക്കെ കൂടാതെ സ്വന്തം നഗ്നതാപ്രദർശനം!.
നഗ്നത പ്രദർശനത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും അതൊന്നും പാലിക്കപെടാതെ പോകുന്നു എന്നത് മറ്റൊരു നഗ്നന സത്യം. ഈ അടുത്ത് ഒരു പ്രമുഖ നടി തന്നെ പറയുന്നു സബ്സ്ക്രിപ്ഷൻ ഉണ്ടെന്ന് പറയാൻ മടിയാണെന്നു, അങ്ങനെ പറയുമ്പോൾ ആളുകൾ ചിന്തിക്കുന്നത് വേറൊരു തലത്തിലാണെന്ന്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സബ്സ്ക്രിപ്ഷൻ എടുത്തു അശ്ലീലവും, നഗ്നതയും ആസ്വദിക്കാമെന്ന പൊതുബോധം എല്ലാവരിലും എത്തി, എങ്ങനെ?

കൃത്യമായി ഉത്തരമുണ്ട്. കാര്യങ്ങൾ ഓരോ ദിവസവും കൂടുന്തോറും കൈവിട്ടു പോവുകയാണ്. ഓരോ പ്രൊഫൈലും സബ്സ്ക്രിപ്ഷൻ എന്നു പറഞ്ഞു വലിയ പൈസ കൊടുത്ത് സബ്സ്ക്രൈബ് ചെയ്യുന്നവരുണ്ട്. ഈ സബ്സ്ക്രിപ്ഷൻ കൊടുക്കുന്നതിൽ നടികളും, സെലിബ്രിറ്റികളും, എല്ലാവരും ഉണ്ട്. ഇനി സസ്ക്രൈബ് ചെയ്തുകഴിഞ്ഞാൽ ഇതിൽ എന്താണ് നടക്കുന്നത്. സബ്സ്ക്രിപ്ഷനുകൾ മാത്രമായിട്ട് സ്‌ക്ലൂസീവ് കണ്ടന്റ് എന്ന രീതിയിൽ ലൈവ് ആയിട്ട് വീഡിയോ കൊടുക്കും. അതിൽ സെക്സ് ആംഗ്യങ്ങൾ, ഘോഷ്ടികൾ, പിന്നെ പതിയെ തുണിയുരിഞ്ഞുതുടങ്ങുന്നു. അതോടെ വ്യൂ കൂടുന്നു വരുമാനം കൂടുന്നു. പണമുണ്ടാക്കാൻ മാനം കെട്ടാൽ കെട്ട മാനം പണം കൊണ്ടുവരും എന്നൊരു ചൊല്ലുണ്ട് അതു അന്വർത്ഥമാക്കുന്ന കാഴ്ചകളാണ് ഇന്ന് കാണുന്നത്.

ഇന്ന് സോഷ്യൽ മീഡിയ എന്ന് പറയണത് ചെറിയവരും വലിയവരും ആൺപെൺ വ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കുന്നതാണ് പക്ഷേ നമ്മുടെ മക്കളുടെ മുന്നിൽ. വെച്ച് നമ്മുടെ വീട്ടുകാരുടെ മുൻപിൽ വെച്ച് ഫോൺ തുറക്കാൻ പറ്റാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾ പോലും അശ്ലീല ആംഗ്യങ്ങൾ മറ്റുള്ളവരോട് കാണിക്കുന്നു, അശ്ലീല പദപ്രയോഗങ്ങൾ നടത്തുന്നു. എന്താണതെന്നു അവർക്ക് അറിയില്ലയെങ്കിലും അവരത് തുടരുന്നു. അവരെല്ലാം ഇത് എവിടെ നിന്നാണ് പഠിച്ചത്? ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകൾ നമ്മുടെ യുവതലമുറയാണ് വഴിതെറ്റി പോകുന്നത്.

മലയാളികളുടെ ലൈംഗികദാരിദ്ര്യം മുതലാക്കാൻ വേണ്ടി ഒരുപാട് പെൺകുട്ടികൾ ഇന്ന് സോഷ്യൽ മീഡിയയിൽ തുണിയഴിക്കുന്നു. പെൺകുട്ടികൾക്ക് പഠനം അല്ലെങ്കില് മറ്റ് തൊഴിൽ മേഖലകളിൽ പോകുന്നതിനേക്കാൾ വരുമാനം കിട്ടാനുള്ള മാർഗങ്ങൾ അവർക്കറിയാം. സ്വന്തം പ്രൊഫൈലിനു റീച് ഉണ്ടാക്കാൻ അതിനെന്താണ് വഴിയെന്നു അവർ കണ്ടെത്തുന്നു. ഒരു തൊഴിൽ തിരിഞ്ഞുനടക്കുമ്പോൾ അവർക്ക് ഏറ്റവും എളുപ്പമുള്ള മാർഗം സോഷ്യൽ മീഡിയയിൽ തുണി അഴിക്കുക എന്നുള്ളതാണ്. ഇങ്ങനെ തുണി അഴിച്ചു എത്ര ആളുകൾ! അതിനു കുട പിടിക്കാൻ എന്നവണ്ണം സെലിബ്രിറ്റികളും പല സെലിബ്രിറ്റികളും ഒരു പൊതു പരിപാടികൾ പ്രത്യക്ഷപ്പെടുമ്പോൾ അത്രയും എക്സ്പോസ് വസ്ത്രമാണ് ധരിക്കുന്നത്‌. മറ്റുള്ളോർക്കു നാണം തോന്നുന്ന വസ്ത്ര സംസ്കാരമാണ് ഇന്ന്.

പെൺകുട്ടികൾ ആണുങ്ങളെ പോലെ വസ്ത്രം ധരിച്ച് മാന്യമായി നടക്കുന്നുണ്ടെങ്കിൽ അതൊക്കെ അംഗീകരിച്ചു കൊടുക്കണം. പക്ഷേ, കുഞ്ഞ് ഡ്രെസ്സും ധരിച്ച് ഉള്ളിലുള്ളതൊക്കെ പുറത്തു കാണിച്ചു, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും, റീച്ച് ഉണ്ടാക്കാനും ശ്രമിക്കുന്നത് എത്രത്തോളം അരോചകമാണ്. ഇങ്ങനെ തുണിയിരിയുന്നവരെ എന്താണ് പറയേണ്ടത്?

നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ തുടങ്ങേണ്ടിയിരിക്കുന്നു. അതും എത്രത്തോളം ഫലം കാണും കണ്ടറിയാം.

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com