നമ്മുടെ നാട്ടിൽ പാമ്പ് കടിയേറ്റുള്ള മരണം നിത്യ സംഭവമായി മാറി. ഇന്നലെയും ഇന്നുമായി മൂന്നു കുട്ടികൾക്കാണ് പാമ്പ് കടിയേറ്റത്. വളരെയധികം സൂക്ഷിച്ച് മാത്രമേ പാമ്പിനെ തുരത്താൻ പാടുള്ളു. നമ്മുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥയിൽ പാമ്പുകളുമുണ്ട് . എങ്കിലും നമുക്ക് അവയുമായി സുരക്ഷിതമായ അകലം പാലിച്ചേ മതിയാകൂ. വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി.
അവ ഏതൊക്കെയെന്ന് അറിയാം.
പാമ്പുകളെ മാത്രമല്ല മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ ജമന്തി പൂക്കൾ
പൂന്തോട്ടങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നതാണ് ഈ ചെടി. ജമന്തി പൂക്കൾ അവയുടെ ആഴമുള്ള നിറങ്ങൾകൊണ്ട് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. ജമന്തി പൂവിൻ്റെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തം പാമ്പുകളെ മാത്രമല്ല മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നു.
വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും പാമ്പുകളെ എളുപ്പത്തിൽ അകറ്റും
വെളുത്തുള്ളിയുടേത് രൂക്ഷ ഗന്ധമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും മറ്റ് ഗുണങ്ങളും പാമ്പുകളെ എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്നു. ഇത് ചതച്ചും നീരായും ഉപയോഗിക്കാവുന്നതാണ്.
ജീവികളെ മൃഗങ്ങളെയും അകറ്റാൻ സഹായിക്കുന്നവയാണ് ഇഞ്ചിപ്പുല്ല്
ഇഞ്ചിപ്പുല്ലിൽ സിട്രോണെല്ല അടങ്ങിയിട്ടുണ്ട്. ജീവികളെ മൃഗങ്ങളെയും അകറ്റാൻ സഹായിക്കുന്നവയാണ് ഇഞ്ചിപ്പുല്ല്. പലവീടുകളിലും കൊതുകിനെ തുരത്താൻ ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. ഈ വീടിൻ്റെ മുറ്റത്ത് വളർത്തുകയാണെങ്കിൽ പാമ്പുകൾ വരില്ല.
ലാവെൻഡർ പാമ്പുകൾക്ക് അരോചകമാണെന്നും അവയെ അകറ്റി നിർത്താൻ കഴിയുമെന്നും പറയപ്പെടുന്നു
മനുഷ്യർക്ക് സുഖകരമായ ഗന്ധത്തിന് പേരുകേട്ട ലാവെൻഡർ പാമ്പുകൾക്ക് അരോചകമാണെന്നും അവയെ അകറ്റി നിർത്താൻ കഴിയുമെന്നും പറയപ്പെടുന്നു.
സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകളെ അകറ്റുന്നതാണ്
സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകളെ അകറ്റുന്നതാണ്. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൽഫറിൻ്റെ ഗന്ധമാണ് പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നത്.
റോസ്മേരിയുടെ ശക്തമായ ഗന്ധം പാമ്പുകളെ അകറ്റാൻ സഹായിക്കുന്നു
റോസ്മേരിയുടെ ശക്തമായ ഗന്ധം പാമ്പുകളെ അകറ്റാൻ സഹായിക്കുന്നു. ഇടതൂർന്ന റോസ്മേരി കുറ്റിക്കാടുകൾ തണുത്തതും സംരക്ഷിതവും ഈർപ്പമുള്ളതുമായ ആവാസ വ്യവസ്ഥകൾ പാമ്പ് നീക്കം ചെയ്യുന്നതിനായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.



