Wednesday, September 9, 2026
Homeകഥ/കവിതഋതു പൗർണ്ണമി (കവിത) ✍ ശശികല മോഹൻദാസ്, നവിമുംബൈ

ഋതു പൗർണ്ണമി (കവിത) ✍ ശശികല മോഹൻദാസ്, നവിമുംബൈ

വിജനമാം വീഥിയിൽ തേടുന്നുയിന്ന്
വേർപെട്ടു പോയൊരാ പഴമയുടെ
വേരുകൾ,
വീറോടെ പാദങ്ങളടിവെച്ചു മുന്നേറി
വെൺപിറതേടും മനസ്വിനിയാൾ..

വാനോളം സ്വപ്‌നങ്ങളനുദിനം
വീക്ഷിച്ചു
കുന്നോളമാശകളുള്ളിൽ മുളപ്പിച്ചു,
അടങ്ങാത്ത തിരകൾ പോൽ
മോഹങ്ങളേന്തി
വൻപാർന്ന ഹൃത്തുമായ്‌ തുടരുമീ
യാത്ര.

കാടുകൾ മേടുകൾ
മേച്ചിൽപ്പുറങ്ങളായ്
കാട്ടാറിൻ തീരമോ സൗപർണ്ണിക,
കതിരുകൾ വിളയുന്ന
വയലേലകൾപോലെ
കരളിൽ പൊടിയ്ക്കുന്നു
ജീവരാഗങ്ങൾ.

വാഗ്ദത്ത ഭൂമിയെത്തേടിയലയുന്നു
വാമൊഴിശീലുകൾ അന്വർഥമാകുമോ,
വഹ്നിതൻ മാറിൽ മുളയ്ക്കും
പുതുനാമ്പുകൾ
വന്നിപോൽ പടരുമോ ഭൂതലത്തിൽ.

വരവേണി മൃദുഭാഷി ഗമിക്കുന്നു മന്ദം
വരമിഴിയാൾ തേടുന്നു
പൈതൃകമൂല്യങ്ങൾ,
വേരറ്റുപോകാതെ നെഞ്ചോടുചേർത്ത്
വഴിത്താരകൾ താണ്ടുന്നു
ഋതുപൗർണ്ണമി പോൽ.

ശശികല മോഹൻദാസ്, നവിമുംബൈ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ