Thursday, October 8, 2026
Homeഅമേരിക്കഅവസാനത്തെ അമേരിക്കൻ പെനികൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്!

അവസാനത്തെ അമേരിക്കൻ പെനികൾ ലേലത്തിൽ വിറ്റുപോയത് 140 കോടി രൂപയ്ക്ക്!

ഫിലഡൽഫിയ : അമേരിക്കയിൽ ‘പെനി ‘ (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്.

1793-ൽ തുടങ്ങിയ പെനി നാണയങ്ങളുടെ 232 വർഷത്തെ ചരിത്രമാണ് ഇതോടെ അവസാനിച്ചത്. അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായാണ് 232 സെറ്റുകൾ ലേലം ചെയ്തത്.

നവംബറിൽ ഉൽപ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തിൽ 232 സെറ്റ് നാണയങ്ങൾ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി രൂപ) വിറ്റുപോയത്.

അവസാനമായി നിർമ്മിച്ച മൂന്ന് പെനികൾ അടങ്ങിയ സെറ്റ് മാത്രം 8,00,000 ഡോളറിന് (ഏകദേശം 6.7 കോടി രൂപ) ഒരാൾ സ്വന്തമാക്കി.

ഫിലാഡൽഫിയ, ഡെൻവർ മിന്റുകളിൽ അടിച്ച നാണയങ്ങളും ഒരു 24 കാരറ്റ് സ്വർണ്ണ പെനിയും അടങ്ങുന്നതായിരുന്നു ഓരോ സെറ്റും. ഇവയിൽ പ്രത്യേക ‘ഒമേഗ’ (Omega) അടയാളവും പതിപ്പിച്ചിരുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ