ബെത്ലഹേമിൻ്റെ വീഥികളിൽ
സംഗീത വീചികളുണരുന്നു.
പുൽക്കൂടൊരുക്കി കാലികളും
താരാട്ടുപാടുന്നു വാനവൃന്ദവും.
ഇടയരേ ഉണരുക..നവമൊരു ഹൃദയം
ഒരുക്കീടുക
നാഥനേക്കാണുവാൻ
കൈവണങ്ങീടുവാൻ
ആമോദത്തോടെ പോകുക നിങ്ങൾ.
കതിരൊളി ചിന്നുന്ന പുഞ്ചിരി തൂകി.
കാത്തിരിക്കുന്നവൻ
കാലിത്തൊഴുത്തിൽ.
സ്വർഗീയ സന്തോഷം പാരിനു
നൽകുവാൻ.
പാതിരാവിൽ പിറന്നതവൻ.
പാർവണ ശോഭയാൽ പാരിടം മുങ്ങി
പാതിരാ താരകം വിണ്ണിലുദിച്ചു.
നിഹാരബിന്ദുക്കൾ വെൺകച്ചയിൽ
വൈഡൂര്യമണികൾ വിതറുന്നു.
ശാന്തി ഗീതങ്ങളാലപിക്കാം
നാഥൻ്റെ വാഴ്ത്തുകൾ എങ്ങും
നിറയട്ടെ.
അതിരില്ലാ സ്നേഹം ആഗതമായി
ആത്മീയസന്തോഷം പുണരുക നമ്മൾ.



